ചുമര്‍ ചിത്രകലയുടെ പ്രകാശനം നിര്‍വഹിച്ചു.


Ad
കല്‍പ്പറ്റ : സന്നദ്ധ സംഘടനയായ ജീവന്‍ ജ്യോതിയുടെ നേത്രത്വത്തില്‍ ഗവേഷണ സമീപനത്തോടെ ദ്രാവിഡ, ഗോത്ര പാരമ്പര്യ സംസ്‌കൃതിയെ കേരളീയ ചുമര്‍ ചിത്ര ( മ്യുറല്‍ പെയിന്റിംഗ് ) ശൈലിയിലൂടെ ആവിഷ്‌കരിച്ച ചിത്രകലയുടെ പ്രകാശനം. സി.കെ ശശീന്ദ്രന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, നഗരസഭാ പ്രതിപക്ഷ നേതാവ് സി.കെ ശിവരാമന്‍  എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. വയനാട്ടിലെ ഗോത്ര വിഭാഗങ്ങളുടെ ആചാര അനുഷ്ടാന കലകളും പാരമ്പര്യ കൃഷിരീതികളും തനിമയാര്‍ന്ന ജീവിത രീതികളും കരിന്തണ്ടന്‍  ചരിത്രവും ഉള്‍കൊള്ളുന്ന ചിത്ര രചന കല്‍പ്പറ്റ നിയോജക മണ്ഡലം എംഎല്‍എ സി.കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു. കേരളീയ കലകളും ചരിത്രങ്ങളും ഉള്‍കൊള്ളുന്ന ചിത്രം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംശാദ് മരക്കാര്‍  പ്രകാശനം ചെയ്തു. മഹാവിഷ്ണുവിന്റെ അനന്ത ശയനം എന്ന വിഷയത്തില്‍ ആവിഷ്‌കരിച്ച ചിത്രം നഗരസഭാ പ്രതിപക്ഷ നേതാവ് സി.കെ ശിവരാമന്‍പ്രകാശനം ചെയ്തു. കുഞ്ഞന്‍ മണാശ്ശേരിയുടെ നേതൃത്വത്തില്‍ ഷീജ എം.സി, ദീദി.പി.ആര്‍, സിമി ജേക്കബ്, ബിന്ദു പി.എ, വിനി വിനോദ്, എന്നിവര്‍ ചേര്‍ന്നാണ് ചിത്ര രചന നിര്‍വഹിച്ചത്. ജീവന്‍ ജ്യോതി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.എം പത്രോസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജീവന്‍ ജ്യോതി പ്രോഗ്രാം ഓഫീസര്‍ മെല്‍ഹ,  ഉഷ തമ്പി, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ സാജിത.പി, ജോസ് സെബാസ്റ്റിയന്‍, ബിജു കെ.സി, സണ്ണി ആലഞ്ചേരി എന്നിവര്‍ സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *