നിരോധിത പുകയില ഉല്പന്നങ്ങളുമായി രണ്ട് പേർ പിടിയിലായി.


Ad
നിരോധിത പുകയില ഉല്പപന്നങ്ങളുമായി രണ്ട് പേർ   പിടിയിലായി
 ബത്തേരി : സുൽത്താൻ ബത്തേരി എക്സൈസ് റെയിഞ്ച് പാർട്ടി സുൽത്താൻ ബത്തേരി ടൗണിലും പരിസരങ്ങളിലും നടത്തിയ പരിശോധനയിൽ നിരോധിത പുകയില ഉൽപന്നങ്ങളുമായി രണ്ട് പേർ പിടിയിലായി. സുൽത്താൻ ബത്തേരി ചുങ്കം ബിസ്മി സ്റ്റോഴ്സ് ഉടമ റഹ്മത്ത് നഗർ താമസിക്കും തൊണ്ടയങ്ങാടൻകണ്ടി  വീട്ടിൽ അബ്ദുള്ള മകൻ അഷ്റഫ് (വ.39/21), അസംപ്ഷൻ ജംഗ്ഷനിൽ കട നടത്തുന്ന മണിച്ചിറ സ്വദേശി തൊണ്ടയാൻ കണ്ടി അബ്ദുള്ള മകൻ ഹസ്സൻകുട്ടി (43/21) എന്നിവരാണ് പിടിയിലായത്. ടിയാൻമാർക്കെതിരെ നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപ്പന നടത്തിയതിന് നിരവധി എക്സൈസ്, പോലീസ് കേസ്സുകൾ എടുത്തിട്ടുണ്ട്. എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ വി.ആർ ജനാർദ്ദനന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ കെ.ജി ശശികുമാർ , സിവിൽ എക്സൈസ് ഓഫീസർമാരായ മനോജ് കുമാർ പി.കെ , പി.ആർ വിനോദ്, വിഷ്ണു കെ.കെ, ജ്യോതിസ് മാത്യു, സുധീഷ് കെ.കെ, ഡ്രൈവർ അൻവർ സാദത്ത് എന്നിവർ പരിശോധനയിൽ ഉണ്ടായിരുന്നു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *