May 17, 2026

വയനാട് ജില്ലയില്‍ 159 പേര്‍ക്ക് കൂടി കോവിഡ്; 114 രോഗമുക്തി . 154 സമ്പര്‍ക്കത്തിലൂടെ

0
030220_COVID-19-virus
By ന്യൂസ് വയനാട് ബ്യൂറോ

വയനാട് ജില്ലയില്‍ ഇന്ന് (26.02.21) 159 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 114 പേര്‍ രോഗമുക്തി നേടി. 154 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നാല് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 26712 ആയി. 25040 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1336 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1167 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍
മീനങ്ങാടി, നൂല്‍പ്പുഴ സ്വദേശികള്‍ 21 വീതം, മേപ്പാടി 13, മാനന്തവാടി 12, മപ്പൈനാട്, മുട്ടില്‍ 9 വീതം, പൂതാടി 8, ബത്തേരി 7, അമ്പലവയല്‍, എടവക, നെന്മേനി, പനമരം, വെങ്ങപ്പള്ളി 5 വീതം, പുല്‍പള്ളി, തവിഞ്ഞാല്‍ 4 വീതം, കോട്ടത്തറ, മുള്ളന്‍കൊല്ലി,തരിയോട്, വെള്ളമുണ്ട,വൈത്തിരി 3 വീതം, കല്‍പ്പറ്റ, തിരുനെല്ലി 2 വീതം, കണിയാമ്പറ്റ, തൊണ്ടര്‍നാട് 1 വീതം എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. സൗദിയില്‍ നിന്നും വന്ന മൂപ്പൈനാട് സ്വദേശി, കുവൈത്തില്‍ നിന്നും വന്ന തൊണ്ടര്‍നാട് സ്വദേശി, കര്‍ണാടകയില്‍ നിന്നും വന്ന രണ്ട് വെള്ളമുണ്ട സ്വദേശികള്‍, ഒരു മാനന്തവാടി സ്വദേശി എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.

114 പേര്‍ക്ക് രോഗമുക്തി
കണിയാമ്പറ്റ, മാനന്തവാടി 4 വീതം, പൂതാടി, വൈത്തിരി 3 വീതം, പുല്‍പള്ളി, തവിഞ്ഞാല്‍, തിരുനെല്ലി, നെന്മേനി, മേപ്പാടി 2 വീതം, മൂപ്പൈനാട്, കല്‍പ്പറ്റ, മുള്ളന്‍കൊല്ലി, മീനങ്ങാടി, തൊണ്ടര്‍നാട്, പടിഞ്ഞാറത്തറ, എടവക, വെള്ളമുണ്ട 1 വീതം, വീടുകളില്‍ ചികിത്സയി ലുള്ള 82 പേര്‍ എന്നിവരാണ് രോഗമുക്തരായത്.

444 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (26.02.21) പുതുതായി നിരീക്ഷണത്തിലായത് 444 പേരാണ്. 489 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 5662 പേര്‍. ഇന്ന് പുതുതായി 13 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 1286 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 283400 സാമ്പിളുകളില്‍ 275892 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 249180 നെഗറ്റീവും 26712 പോസിറ്റീവുമാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *