തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം: ജില്ലയിൽ സ്ക്വാഡുകൾ രൂപീകരിച്ചു


Ad

കൽപ്പറ്റ:നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നിലവില്‍ വന്ന മാതൃകാ പെരുമാറ്റച്ചട്ടം ജില്ലയില്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തുന്നതിനായി എ.ഡി.എം ടി. ജനില്‍ കുമാര്‍ നോഡല്‍ ഓഫീസറായി എം.സി.സി സ്ക്വാഡ് രൂപീകരിച്ചു. ജില്ലാതല ചാര്‍ജ് ഓഫീസറായി ഹുസൂര്‍ ശിരസ്ദാര്‍ പി. പ്രദീപ്, അസിസ്റ്റന്റ് ചാര്‍ജ് ഓഫീസറായി ജൂനിയര്‍ സൂപ്രണ്ട് ഷീബാമ്മ ജോസഫ് എന്നിവരെയും നിയമിച്ചു. മൂന്ന് അംഗങ്ങളും ജില്ലാ തല സ്ക്വാഡിൽ ഉണ്ടാകും.

നിയോജകമണ്ഡലം അടിസ്ഥാനത്തിലും ടീമുകള്‍ രൂപീകരിച്ചിട്ടുണ്ട്. മാനന്തവാടി നിയോജക മണ്ഡലത്തില്‍ സ്ക്വാഡ് ചാര്‍ജ് ഓഫീസറായി ഡെപ്യൂട്ടി തഹസില്‍ദാര്‍ എം.സി. രാഗേഷ്, കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.വി. സന്ദീപ് കുമാര്‍, സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.ജി. രണകുമാര്‍ എന്നിവരെയും നിയമിച്ചു. നിയോജകമണ്ഡല അടിസ്ഥാനത്തില്‍ രൂപീകരിച്ച ടീമില്‍ രണ്ട് അംഗങ്ങളെ വീതം ഇലക്ട്രറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ നിയമിക്കും. അതത് നിയോജകമണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം.

സി – വിജിൽ ആപ് മുഖേന ലഭിക്കുന്ന പരാതികളിൽ നടപടി സ്വീകരിക്കേണ്ട ഉത്തരവാദിത്തവും എം.സി.സി സ്ക്വാഡിനാണ്. ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ പൂർണ്ണമായും വീഡിയോയിൽ പകർത്തും. എല്ലാ ദിവസവും വൈകീട്ട് അഞ്ചിന് ദൈനംദിന പ്രവര്‍ത്തന റിപ്പോര്‍ട്ട് നോഡല്‍ ഓഫീസര്‍ മുമ്പാകെ സമര്‍പ്പിക്കണം.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *