എസ്.വൈ.എസിന് പുതിയ ചുമതലക്കാർ

മാനന്തവാടി: സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ്) വയനാട് ജില്ലാ കമ്മിറ്റിക്ക് പുതിയ നേതൃത്വം നിലവില്‍ വന്നു. മാനന്തവാടി നാലാംമൈലില്‍ നടന്ന ജില്ലാ യൂത്ത് കൗണ്‍സിലില്‍ വെച്ച് കേരള മുസ്്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി ഖലീലുല്‍ ബുഖാരി തങ്ങളാണ് നവസാരഥികളെ പ്രഖ്യാപിച്ചത്. മുഹമ്മദ് സഖാഫി ചെറുവേരിയുടെ അധ്യക്ഷതയില്‍ നടന്ന യൂത്ത് കൗണ്‍സില്‍ സാന്ത്വനം സംസ്ഥാന ചെയര്‍മാന്‍ ഡോ. അബ്ദുസ്സലാം മുസ്ലിയാര്‍ ദേവര്‍ഷോല ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ് കക്കാട് പുനസംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. സമസ്ത ജില്ലാ പ്രസിഡന്റ് ഹസ്സന്‍ മുസ്്‌ലിയാര്‍ മൗലവി വെള്ളമുണ്ട ഉദ്‌ബോധനം നടത്തി. കെ ഒ അഹ്മദ് കുട്ടി ബാഖവി, കെ എസ് മുഹമ്മദ് സഖാഫി, അബ്ദുല്‍ മജീദ് തലപ്പുഴ, നൗഫല്‍ മാനന്തവാടി സംസാരിച്ചു.
പുതിയ ഭാരവാഹികള്‍: പി കെ മുഹമ്മദലി സഖാഫി പുറ്റാട് (പ്രസിഡന്റ്), സി എം നൗഷാദ് കണ്ണോത്ത്മല (ജനറല്‍ സെക്രട്ടറി) അബ്ദുല്‍ അസീസ് മാക്കുറ്റി (ഫിനാന്‍സ് സെക്രട്ടറി) സുലൈമാന്‍ സഅദി വെള്ളമുണ്ട, ബഷീര്‍ സഅദി നെടുങ്കരണ (വൈസ് പ്രസിഡന്റ്) സിടി അബ്ദുല്ലത്വീഫ് കാക്കവയല്‍, സുബൈര്‍ അഹ്‌സനി, നസീര്‍ കോട്ടത്തറ, സുലൈമാന്‍ അമാനി കാരക്കാമല, ഉബൈദ് സഅദി പരിയാരം, ജമാല്‍ സഅദി പള്ളിക്കല്‍ (സെക്രട്ടറി).



Leave a Reply