മാനന്തവാടി നഗരസഭ ആറാട്ട് തറ 23-ാം ഡിവിഷൻ വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ചവരെ ആദരിച്ചു
മാനന്തവാടി: കോവിഡ് പ്രതിരോധ രംഗത്തെ മുന്നണി പോരാളികളെയും, എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും, വിവിധ രംഗങ്ങളിൽ പ്രാഗൽഭ്യം തെളിയിച്ച വിദ്യാർത്ഥികളെയും മാനന്തവാടി നഗരസഭ ഡിവിഷൻ-23 ൻ്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. ഇല്ലത്തുവയൽ മഹാത്മാ വായനശാലയിൽ നടന്ന ചടങ്ങിൽ വയനാട് മെഡിക്കൽ കോളേജ് പി പി യൂണിറ്റ് മെഡിക്കൽ ഓഫീസർ ഡോ. അബ്ദുൾ റഷീദ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ നൗഷ എം.പി, നിഖിൽ, ജെ പി എച്ച് എൻ ശ്രീകുമാരി കെ എസ്, ട്രൈബൽ പ്രൊമോട്ടർ, ആശാവർക്കർ എന്നിവരും ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളും ആദരവ് ഏറ്റുവാങ്ങി.
മരണമടഞ്ഞ ജീവകാരുണ്യ പ്രവർത്തകൻ കൈപാണി ഇബ്രാഹിം, ഡിവിഷനിലെ സാമൂഹ്യ പ്രവർത്തകനും ആർ പി റ്റി അംഗവുമായ സിദ്ദിഖ് എന്നിവർക്ക് യോഗം അനുശോചനം രേഖപ്പെടുത്തി. ഡിവിഷൻ കൗൺസിലർ മാർഗരറ്റ് തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മുനിസിപ്പൽ ചെയർപേഴ്സൺ രത്നവല്ലി പുരസ്കാരങ്ങൾ വിതരണം ചെയ്തു. മഹാത്മ വായനശാല പ്രസിഡൻ്റ് നോബിൾ എം എഫ്, ഭാരവാഹികളായ തോമസ് ദേവസ്യ, ദേവസ്യ ഇളപ്പുപാറ, ബാബു ഓടയിൽ, ജയേഷ്, ദീപു ഒ എം, മുസ്തഫ, ഗിരീഷ് കുമാർ ഡിവിഷനിലെ ആർ.ആർ.ടി അംഗങ്ങളായ ഷിജി, കുഞ്ഞിരാമൻ, ജോൺസൺ, സൈനബ തുടങ്ങിയവർ പങ്കെടുത്തു.





Leave a Reply