September 3, 2026

നെന്മേനിയിൽ കെ എസ് യു രണ്ട് ലക്ഷം രൂപയുടെ പഠനോപകരണങ്ങൾ നൽകി

0
IMG_20211102_160154.jpg
By ന്യൂസ് വയനാട് ബ്യൂറോ
സുൽത്താൻ ബത്തേരി:പഠിച്ചു വളരാം നാടിനൊപ്പം നന്മക്കൊപ്പം എന്ന മുദ്രാവാക്യവുമായി കെ എസ് യു നെന്മേനി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തി വന്ന പഠനോപകരണ കിറ്റ് വിതരണ പരിപാടി സമാപിച്ചു.ഖത്തർ ഇൻകസ് നെന്മേനി പഞ്ചായത്ത് കമ്മറ്റിയുടെ സഹകരണത്തോടു കൂടിയായിരുന്നു വിതരണം.മണ്ഡലത്തിലെ മുഴുവൻ ഗ്രാമ പഞ്ചായത്ത് വാർഡുകളിലുമായി 2 ലക്ഷം രൂപയുടെ പഠനോപകരണങ്ങളാണ് കെ എസ് യു വിതരണം ചെയ്തത്. സമാപനമായി പുത്തൻകുന്ന്, മലങ്കര വാർഡുകളിലെ നിർധന വിദ്യാർത്ഥികൾക്ക് കിറ്റുകൾ നൽകി.ഡി സി സി ജനറൽ സെക്രട്ടറി കെ ഇ വിനയൻ സമാപന സമ്മേളനം ഉദ്ഘടനം ചെയ്തു.കെ എസ് യു നെന്മേനി പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് സി എസ് ശ്രീലാൽ അധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷീല പുഞ്ചവയൽ, വൈസ് പ്രസിഡൻ്റ് റ്റിജി ചെറുതോട്ടിൽ, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി വി ജെ തോമസ്, കെ എസ് യു ജില്ലാ സെക്രട്ടറി അമൽ പങ്കജാക്ഷൻ, ബ്ലോക്ക് പ്രസിഡൻ്റ് അതുൽ തോമസ്,സനീഷ് പോൾ,എ സി അബിഷ, അമൽ കൃഷ്ണ,അബിയ രാജേഷ്, നിഖില രാജേന്ദ്രൻ,ലക്ഷ്മണൻ മുക്കത്ത്,ഷിബു മലങ്കര,റ്റി റ്റി സുലൈമാൻ,വിനോദ് മാക്കുറ്റി,സുമംഗല മോഹൻ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *