അച്ചടക്ക ലംഘനം;പെരുമാറ്റ ദൂഷ്യം; മാനന്തവാടി കെ എസ് ആർ ടി സി ഡിപ്പോ സൂപ്രണ്ടിന് സ്ഥലം മാറ്റം

മാനന്തവാടി:ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വനിതാ ജീവനക്കാർ അടക്കമുള്ളവരെ ഭീഷണിപ്പെടുത്തുകയും മാനസികമായി തളർത്തുകയും ചെയ്തുവെന്ന പരാതിയിലാണ് മാനന്തവാടി കെ എസ് ആർ ടി സി ഡിപ്പോ സൂപ്രണ്ട് സുധീർ റാമിനെ സ്ഥലം മാറ്റിയത്. കൂടാതെ ഡിപ്പോ സൂപ്രണ്ടിൻറ്റെ ഭാഗത്തുനിന്നും ഔദ്യോഗിക കൃത്യ നിർവ്വഹണത്തിലും , മേൽനോട്ടത്തിലും ഗുരുതരമായ വീഴ്ച സംഭവിച്ചതായി ഒന്നാം തിയ്യതി ഇറക്കിയ സ്ഥലം മാറ്റ ഉത്തരവിൽ പറയുന്നു.
കോഴിക്കോട് റീജിണൽ വർക് ഷോപ്പിലേക്കാണ് സ്ഥലം മാറ്റം .



Leave a Reply