ഇന്ധന വില വർധിച്ചതിനെതിരെ പ്രതിഷേധിച്ച് തുടർന്ന് വധൂവരൻമാർ കുതിരവണ്ടിയിൽ വിവാഹ യാത്ര നടത്തി
ഇന്ധന വില ദിനംപ്രതി വർധിച്ചുവരികയാണ്.ഇപ്പോഴത്തെ ഇന്ധനവില സാധാരണക്കാരന് താങ്ങാവുന്നതിന് അപ്പുറമാണ്.
ഇതിൽ രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ പ്രതിഷേധങ്ങൾ ഉയർന്നു വരുന്നു.ഈ അവസരത്തിലാണ് ഇന്ധന വില വർദ്ധിച്ചതിനോടനുബന്ധിച്ച് വധൂവരൻമാർ പ്രതിഷേധവുമായി കുതിരവണ്ടിയിൽ യാത്ര ചെയ്ത് രംഗത്തെത്തിയിരിക്കുന്നത്.
വിവാഹ ചടങ്ങിന് കാർ ഉപേക്ഷിച്ച് കുതിര വണ്ടിയിൽ വേറിട്ട പ്രതിഷേധവുമായി എത്തിയിരിക്കുന്നത്, ആലക്കോട് പാലച്ചുവട്ടിൽ തോമസ് – ഫിലോമിന ദമ്പതികളുടെ മകൻ എബിനും, കൊട്ടയാട് നെന്മേനി കാട്ടിൽ ജോർജ്- ജസീന്ത ദമ്പതികളുടെ മകൾ റോസ് മരിയ യുമാണ്.പരപ്പ സെന്റ് ജോസഫ് പള്ളിയിലായിരുന്നു വിവാഹം.
ഇതിനുശേഷം പള്ളിയിൽ നിന്നും ഒന്നര കിലോമീറ്ററോളം ദൂരെയുള്ള വരന്റെ ഗൃഹത്തിലേക്ക് കുതിരവണ്ടിയിൽ യാത്ര ചെയ്താണ് ഇരുവരും പ്രതിഷേധം അറിയിച്ചത്.
വരൻ എബിന്റെ പിതാവ് തോമസ് പരപ്പയിലെ ടാക്സി ഉടമയും, ഡ്രൈവറും കൂടിയാണ്.
അതുകൊണ്ടുതന്നെ ഇന്ധനവിലയിൽ പ്രതിഷേധിച്ച് വധൂവരന്മാരുടെ യാത്രയ്ക്കായി പരപ്പ പുതുശ്ശേരി സ്വദേശിയുടെ കുതിരവണ്ടി വിവാഹയാത്രക്ക് തെരഞ്ഞെടുക്കുകയായിരുന്നു.
ഈ വ്യത്യസ്തമായ ഇന്ധനവില പ്രതിഷേധം സമൂഹമാധ്യമങ്ങൾ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുകയാണ്.
Leave a Reply