April 16, 2024

ധനകാര്യ സ്ഥാപനങ്ങൾ ദയയില്ലാതെ സ്വകാര്യ ബസുകൾ പിടിച്ചെടുക്കുന്നതായി ബസുടമകൾ

0
Img 20211104 183547.jpg
കൽപ്പറ്റ: വിവിധ പ്രതിസന്ധികളിൽ ഉഴലുന്ന സ്വകാര്യ ബസുടമകള ധനകാര്യ സ്ഥാപനങ്ങൾ പീഡിപ്പിക്കുന്നതായി പരാതി. ബത്തേരിയിൽ നിന്ന് ധനകാര്യ സ്ഥാപനം ബസ് പിടിച്ചെടുത്തതായും ഉടമകൾ പറഞ്ഞു. 
കോവിഡ് തുടങ്ങിയതു മുതൽ നൂറ് കണക്കിന് ബസുകളാണ് ഓരോ ജില്ലയിലും ഓടാൻ പറ്റാത്ത അവസ്ഥയിലായത്. ബാക്കിയുള്ള ബസുകൾ ലക്ഷങ്ങൾ മുടക്കിയാണ് റൂട്ടിലോടാൻ പാകത്തിൽ നിരത്തിലിറക്കിയത്.   
സ്പെയർ പാർട്സുകളുടെയും ടയറിൻ്റെയും വിലവർദ്ധന ഇന്ധന വിലവർദ്ധന എന്നിവ മൂലം വലിയ പ്രതിസന്ധിയിലാണ് സ്വകാര്യ ബസ് സംരംഭകർ. ഇതിനിടെയാണ് ധനകാര്യ സ്ഥാപനങ്ങളുടെ പീഡനവുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു .സ്വകാര്യ ബസ് സംരംകരെ സഹായിക്കാൻ സർക്കാർ തയ്യാറാകണമെന്നും പിടിച്ചെടുത്ത ബസ് വിട്ടു നൽകണമെന്നും ധനകാര്യ സ്ഥാപനങ്ങളുടെ ചൂഷണവും പീഡനവും അവസാനിപ്പിച്ചില്ലങ്കിൽ പ്രത്യക്ഷ സമര പരിപാടികളിലേക്ക് നീങ്ങുമെന്നും ബസുടമകൾ പറഞ്ഞു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 9 മുതൽ സ്വകാര്യ ബസുകൾ പണിമുടക്കുകയാണ് ഇതിന് മുന്നോടിയായി ബസുടമകളും ജീവനക്കാരും ആറിന് വയനാട് കലക്ട്രേറ്റ് പടിക്കൽ ധർണ്ണ നടത്തും. ബസ് ഉടമകളും 'ജീവനക്കാരും സമരത്തിൽ പങ്കെടുക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *