പ്രതിസന്ധിയിലായ കർഷകരെ രക്ഷിക്കാൻ നടപടി വേണം: സ്വതന്ത്ര കർഷക സംഘം

കൽപ്പറ്റ: ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോവുന്ന ജില്ലയിലെ കർഷകരെയും കാർഷിക മേഖലയെയും രക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കെണമെന്ന് സ്വതന്ത്ര കർഷക സംഘം അധികൃതർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. കർഷക പ്രശ്നങ്ങൾക്ക് പരിഹാരം തേടി ഗ്രാമതലം മുതൽ ജില്ലാതലം വരെയുള്ള അധികൃതർക്കാണ് സ്വതന്ത്ര കർഷക സംഘം മെമോറാണ്ടം നൽകിയത്. കർഷക പ്രശ്നങ്ങൾക്ക് നേരെ മുഖം തിരിക്കുന്ന സർക്കാന്റെ ശ്രദ്ധ ക്ഷണിക്കാൻ സ്വതന്ത്ര കർഷക സംഘം ആചരിച്ച മെമ്മോറാണ്ട ദിനാചരണത്തിന്റെ ഭാഗമായായിരുന്നു നിവേദനം.
ഓരോ പ്രദേശത്തെയും കാർഷിക പ്രശ്നങ്ങൾ പരിഹരിക്കാനുള്ള പുതിയ നിർദ്ദേശങ്ങളും നിവേദനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ. ജില്ലാ കലക്ടർ, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ എന്നിവർക്ക് സ്വതന്ത്ര കർഷക സംഘം ജില്ലാ പ്രസിഡന്റ് വി. അസൈനാർ ഹാജി, ജനറൽ സെക്രട്ടറി പി.കെ. അബ്ദുൽ അസീസ് എന്നിവർ സംസ്ഥാന സെക്രട്ടറി അഡ്വ. എൻ. ഖാലിദ് രാജയുടെ സാന്നിധ്യത്തിൽ നിവേദനം നൽകി. കൃഷിയിൽ നിന്ന് കർഷകർ കരകയറുന്നതുവരെജപ്തി നടപടികൾ നിർത്തി വെക്കുക, കടങ്ങൾ മുഴുവൻ എഴുതി തള്ളുക, വന്യജീവികൾ വിളവെടുക്കുന്ന അവസ്ഥ മാറ്റുക, കടാശ്വാസ കമ്മീഷന്റെ പ്രവർത്തനം കാര്യക്ഷമമാക്കി കെട്ടിക്കിടക്കുന്ന അപേക്ഷകളിൽ തീർപ്പു കൽപ്പിക്കുക, ബാണാസുര സാഗർ, കാരാപ്പുഴ പദ്ധതികൾ കൃഷിക്കു കൂടി പ്രയോജനപ്പെടുത്തക, പരിസ്ഥിതി ലോല മേഖലയിൽ നിന്നും ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കുക, പ്രകൃതിക്ഷോഭങ്ങളിലും വന്യജീവി ശല്യങ്ങളിലൂടെയും കൃഷി നാശം വരുന്ന കർഷകർക്ക് നിശ്ചിത സമയത്തിനകം നഷ്ടപരിഹാരം നൽകുക
തുടങ്ങിയ 25 ആവശ്യങ്ങളടങ്ങിയ നിവേദനമാണ് ജില്ലാ അധികൃതർക്ക് നൽകിയത്. സ്വതന്ത്ര കർഷക സംഘം പഞ്ചായത്ത് കമ്മിറ്റി ഗ്രാമ പഞ്ചായത്ത് — മുനിസിപ്പൽ അധികൃതർക്കും മണ്ഡലം കമ്മിറ്റികൾ ബ്ലോക്ക് പഞ്ചായത്ത് അധികൃതർക്കും സ്ഥലം എം.എൽ.എമാർക്കും , കൃഷി അസിസ്റ്റന്റ് ഡയറക്ടർമാർക്കും നിവേദനം നൽകി.
സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, അസി. കൃഷി ഡയറക്ടറക്ടർ എന്നിവർക്ക് കെ.ഹംസ ഹാജി. ഖാലിദ് വേങ്ങൂർ , ഇബ്രാഹിം തൈതൊടി, നാസർ കൈപ്പഞ്ചേരി എന്നിവർ ചേർന്ന് നിവേദനം നൽകി. പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന് സി.മുഹമ്മദ് . കളത്തിൽ മമ്മുട്ടി, സി.കെ.അബുബക്കർ ഹാജി എന്നിവർ നിവേദനം കൈമാറി.



Leave a Reply