March 28, 2024

ആദിവാസി കൾക്ക് ക്ലാസെടുത്ത് എം.എൽ.എ; പഠിതാക്കളും ആവേശത്തിൽ

0
Img 20211104 191454.jpg
കണിയാമ്പറ്റ കൊഴിഞ്ഞങ്ങാട് കോളനിയിൽ ക്ലാസെടുത്ത് അഡ്വ. സിദ്ധീഖ് എം എൽ എ. വയനാട് സമ്പൂർണ ആദിവാസി സാക്ഷരതാ ക്ലാസാണ് എം എൽ എ യുടെ നേതൃത്വത്തിൽ കോളനിയിൽ നടന്നത്. പഠന ക്ലാസിൽ ബോർഡിൽ എഴുതുകയും പഠിതാക്കളെ കൊണ്ട് നോട്ട്ബുക്കിലും സ്ലേറ്റിലു എഴുതിച്ച് ശരിയിട്ട് കൊടുക്കുകയും തെറ്റിയത് തിരുത്തിക്കൊടുക്കുകയും ചെയ്തു. 
പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നജീബ് കരണി അദ്ധ്യക്ഷനായിരുന്നു. സാക്ഷരതാമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ സ്വയ നാസർ മുഖ്യ പ്രഭാഷണം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ പി എൻ സുമ ടീച്ചർ, മെമ്പർമാരായ സലിജ ഉണ്ണി, സന്ധ്യ ലീഷു , സരിത മണികണ്ഠൻ, നൂർഷ ചേനോത്ത്, രോഷ്മ രമേഷ്, സുരേഷ് ബാബു, വി പി യൂസഫ് , ശിവൻ പി, മൊയ്തൂട്ടി മാസ്റ്റർ, അഷ്റഫ് എന്നിവർ സംസാരിച്ചു. ദീപാവലി ദിനത്തിൽ ദീപം കൊളുത്തിയാണ് എം എൽ എ പഠിതാക്കൾക്ക് ആശീർവാദം നൽകിയത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *