June 4, 2026

എന്യൂമറേറ്റര്‍മാരായി സന്നദ്ധ പ്രവര്‍ത്തകരെ തെരഞ്ഞെടുക്കുന്നു

0
IMG_20211105_124540.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൊച്ചി: സംസ്ഥാനത്ത് അതിദാരിദ്ര്യാവസ്ഥയിലുളള വ്യക്തികളുടെയും കുടുംബങ്ങളുടെയും പട്ടിക തയാറാക്കുവാന്‍ നടത്തുന്ന വിവരശേഖരണ പ്രവര്‍ത്തനങ്ങള്‍ക്കായി എന്യൂമറേറ്റര്‍മാരായി സന്നദ്ധ പ്രവര്‍ത്തകരെ തെരഞ്ഞെടുക്കുന്നു. ഗ്രാമ പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോര്‍പറേഷന്‍ എന്നീ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ വാര്‍ഡ്തലത്തില്‍ എന്യൂമറേറ്ററായി പ്രവര്‍ത്തിക്കാനാണ് സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് അവസരം ലഭിക്കുക.
എം.എസ്.ഡബ്ലിയു, ഹ്യുമാനിറ്റിസ് മുതലായ സാമൂഹിക വിഷയങ്ങള്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും, മറ്റ് വിഷയങ്ങളില്‍ ബിരുദ പഠനം നടത്തുന്നവര്‍ക്കും എന്‍.എസ്.എസ് വാളന്റിയര്‍മാര്‍ക്കും യുവജനങ്ങള്‍ക്കും അവരവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശത്ത് സന്നദ്ധ സേവനം നടത്താവുന്നതാണ്.
പൂര്‍ണമായും സന്നദ്ധ സേവനത്തിലൂടെ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന എന്യൂമറേഷന്‍ ജോലികള്‍ ചെയ്യാന്‍ താല്പര്യമുളളവരും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാന്‍ പ്രാഥമിക പരിജ്ഞാനമുളളവരും അതത് ഗ്രാമപഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോര്‍പറേഷന്‍ കാര്യാലയത്തില്‍ ബന്ധപ്പെടണം. വിവരശേഖരണം പൂര്‍ത്തിയാക്കുന്ന എന്യൂമറേറ്റര്‍മാര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *