തിരുനെല്ലി ക്ഷേത്രത്തിൽ തുലാം വാവ് ബലി ദർപ്പണത്തിന് നൂറുകണക്കിന് ഭക്തജനങ്ങൾ എത്തി

ശ്രീ തിരുനെല്ലി ക്ഷേത്രത്തിൽ തുലാം വാവ് ബലി ദർപ്പണത്തിന് നൂറുകണക്കിന് ഭക്തജനങ്ങൾ എത്തിചേർന്നു ബലികർമ്മങ്ങൾക്ക് കെ എൽ രാമചന്ദ്രശർമ്മ ,ഗണേഷ് ഭട്ട്, കെ.വി രാധാകൃഷ്ണ ശർമ്മ, ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നിവർ നേതൃത്വം നൽകി. ക്ഷേത്രം മേൽശാന്തി ഇ എൻ കൃഷ്ണൻ നമ്പൂതിരി ,കീഴ്ശാന്തി രാമചന്ദ്രൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ വിശേഷാൽ പൂജകൾ നടന്നു. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ കെ.സി.സദാനന്ദൻ, മാനേജർ പി.കെ പ്രേമചന്ദ്രൻ എന്നിവർ വാവ് ബലി കർമ്മത്തിനാവശ്യമായ നിർദ്ദേശങ്ങൾ നൽകി.



Leave a Reply