June 4, 2026

ഓർഡർ ചെയ്തത് പാസ്‌പോര്‍ട്ട് കവര്‍, കിട്ടിയതോ ഒർജിനൽ പാസ്‌പോര്‍ട്ടും…!

0
IMG_20211105_214421.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ആമസോണില്‍ ഓർഡർ ചെയ്തത് പാസ്‌പോര്‍ട്ട് കവര്‍ കിട്ടിയതാകട്ടെ ഒർജിനൽ പാസ്‌പോര്‍ട്ടും. വില കൂടിയ പല ഉത്പന്നങ്ങളും ഓർഡർ ചെയ്ത ആളുകൾ കബളിപ്പിക്കപ്പെടുന്ന പല സംഭവങ്ങളും കണ്ടിട്ടുണ്ടെങ്കിലും ഇത്തരമൊരു സംഭവം ആദ്യമാണ്. ഓര്‍ഡര്‍ ചെയ്ത യുവാവിന് ലഭിച്ചത് ഒറിജിനല്‍ പാസ്‌പോര്‍ട്ട് അടങ്ങിയ കവര്‍. പനമരം കണിയാമ്പറ്റ എടക്കൊമ്പം സ്വദേശി മിഥുന്‍ ബാബുവിനാണ് മറ്റൊരാളുടെ പാസ്‌പോര്‍ട്ട് അടങ്ങിയ കവര്‍ ഓണ്‍ലൈന്‍ വ്യാപര സ്ഥാപനത്തില്‍ നിന്ന് അയച്ചു നല്‍കിയത്. ഒക്ടോബര്‍ 30 നാണ് മിഥുന്‍ കവര്‍ ഓര്‍ഡര്‍ ചെയ്തത്. നവംബര്‍ ഒന്നിന് തന്നെ സാധനം കൈയ്യിലെത്തി. എന്നാല്‍ കവര്‍ തുറന്നു നോക്കിയപ്പോഴാണ് ഞെട്ടിയത്. പാസ്പോര്‍ട്ട് കവറിനൊപ്പം ഒറിജിനല്‍ പാസ്പോര്‍ട്ട് കൂടി. ആമസോണ്‍ അധികൃതരെ ബന്ധപ്പെട്ടെങ്കിലും തെറ്റ് പറ്റിയതാണെന്നും ആവര്‍ത്തിക്കില്ലെന്നുമായിരുന്നു മറുപടി. തുടര്‍ന്ന് മിഥുന്‍ പാസ്‌പോര്‍ട്ട് പരിശോധിച്ചപ്പോള്‍ തൃശൂര്‍ സ്വദേശിയായ മുഹമ്മദ് സാലിഹ് എന്നയാളുടേതാണെന്ന് മനസിലായി. 
പക്ഷേ പാസ്പോര്‍ട്ടില്‍ ഫോണ്‍ നമ്പര്‍ ഇല്ലാത്തതിനാല്‍ പിന്നെയും കുഴങ്ങി. തുടര്‍ന്ന് മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവില്‍ നമ്പര്‍ ലഭിച്ചു. സ്വാലിഹിനെ വിളിച്ച് സംസാരിച്ചപ്പോഴാണ് സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുവരുന്നത്. മുമ്പ് സാലിഹും ആമസോണില്‍ നിന്നും പാസ്‌പോര്‍ട്ട് കവര്‍ ഓര്‍ഡര്‍ ചെയ്തിരുന്നു. ഇത് ആമസോണിലേക്ക് തന്നെ മടക്കി അയക്കേണ്ടി വന്നപ്പോൾ അബദ്ധത്തില്‍ പാസ്സ്‌പോര്‍ട്ടും കവറിനകത്തായി പോയി. യഥാത്ഥ ഉടമക്ക് മിഥുൻ പാസ്‌പോര്‍ട്ട് അയച്ചു നല്‍കി കഴിഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *