കോട്ടത്തറ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ 10- ക്ലാസ് വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്ക് പരിശീലനം നടത്തി
കൗമാരക്കാരായ കുട്ടികളുടെ ആത്മഹത്യ, ഒളിച്ചോട്ടം ഏറിവരുന്ന സന്ദർഭത്തിൽ മണ്ണ് എൻജിഒ അസോസിയേഷൻ പ്രോജക്ട് ഡയറക്ടർ, നോ യുവർ ചൈൽഡ് # ഡിസിപ്ലിൻഡ് പേരെന്റിങ് ( നിങ്ങളുടെ കുട്ടിയെ നിങ്ങൾ അറിയുക ) പ്രോഗ്രാം മോട്ടിവേറ്ററു മായ ഷിബു കുറുമ്പേ മഠം മാതാപിതാക്കൾക്ക് പ്രത്യേക പരിശീലന പരിപാടി നൽകി.
കുട്ടികൾ എന്തെങ്കിലും മാറ്റം വരണമെങ്കിൽ, മാതാപിതാക്കൾക്ക് ആദ്യമായി പരിശീലനം നൽകണമെന്ന് ഷിബു കു റു മ്പേ മഠം അഭിപ്രായപ്പെടുന്നു.
അതിനു മുന്നോടിയായി അദ്ധ്യാപകർക്കും, മാതാപിതാക്കൾക്കും 140 – കൊല്ലത്തിലധികം പഴക്കമുള്ള കോട്ടത്തറ സ്കൂളിൽ വച്ച് പരിശീലനം നൽകി.
മാതാപിതാക്കളുടെയും, അധ്യാപകരുടെയും പക്വതയുള്ള തീരുമാനങ്ങളാണ് കുട്ടികളുടെ ഭാവിയെ രക്ഷിക്കാൻ ഇനി സാധിക്കുകയുള്ളൂ.
മാതാപിതാക്കളും കുട്ടികളോടൊപ്പം സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് പ്രാപ്തരാക്കണം എന്ന് അദ്ദേഹം അച്ഛന്റെ മുഖ്യ ആശയമായി അവതരിപ്പിച്ചു.
പ്രത്യേകിച്ചും മാതാപിതാക്കളും കുട്ടികളോടൊപ്പം മാനസികമായി ഉയർന്നാൽ മാത്രമേ ബാല്യ – കൗമാരങ്ങൾ നമ്മുടെ കൈ വിരൽ തുമ്പിൽ നിന്നും തട്ടിമാറ്റി പോകാതെ കൂടെ നിർ ത്താ ൻ സാധിക്കൂ എന്ന് ക്ലാസ്സിന്റെ പ്രധാ ന ആശയമായിരുന്നു.
പത്താംക്ലാസിൽ 53 – കുട്ടികൾ ഉള്ളതിൽ 26 – കുട്ടികളുടെ മാതാപിതാക്കൾ ഈ ക്ലാസിൽ പങ്കെടുത്തു.
Leave a Reply