May 14, 2026

പൂക്കോട് ഭക്ഷ്യവിഷബാധ അടിയന്തിര നടപടി സ്വീകരിക്കണം – അഡ്വ: ടി സിദ്ധിഖ് എം എൽ എ

0
IMG_20211106_210013.jpg
By ന്യൂസ് വയനാട് ബ്യൂറോ
വൈത്തിരി : പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റ് വൈത്തിരി താലൂക്ക് ഹോസ്പ്പിറ്റലിൽ കഴിയുകയാണ്. വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിബാധയേറ്റ സംഭവം ഗൗരവമേറിയതാണ്. എവിടെ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത് എന്ന് കണ്ടെത്തുകയും ഭാവിയിൽ ഇത്തരം സാഹചര്യങ്ങൾ ഉണ്ടാവാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ സർവ്വകലാശാല വൈസ് ചാൻസിലറോടും രജിസ്റ്റാറോടും എം എൽ എ ആവശ്യപ്പെട്ടു.
 സർവ്വകലാശാലയിലെ, താമസിക്കുന്ന ഹോസ്റ്റൽ ,വിദ്യാർത്ഥികളും ജീവനക്കാരും പഠിക്കുന്നതും ജോലി ചെയ്യുന്നതുമായ ഇടങ്ങൾ സംമ്പൂർണ ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കൽപ്പറ്റ നിയോജക മണ്ഡലം എം എൽ എ അഡ്വ: ടി സിദ്ധിഖ് ആവശ്യപ്പെട്ടു.
വൈത്തിരി താലൂക്ക് ആശൂപത്രിയിൽ ഭക്ഷ്യവിഷബാധയേറ്റു അഡ്മിറ്റ് ചെയ്യപ്പെട്ട വിദ്യാർത്ഥികളെ അഡ്വ: ടി സിദ്ധിഖ് എം എൽ എ, വൈത്തിരി മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻറ് എ എ വർഗ്ഗീസ്, സെനറ്റ് മെമ്പർ കെ വി ഷൈജു, ഗ്രാമ പഞ്ചായത്ത് മെമ്പർ ജോതിഷ് കുമാർ, സി സി സുനിൽ എന്നിവർ സന്ദർശിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *