അവക്കാഡോ കൃഷി ; കർഷകരുടെ സംശയ നിവാരണത്തിനായി ‘കർഷക ശാസ്ത്രജ്ഞ മുഖാമുഖം ‘ ഇന്ന്

അമ്പലവയൽ:വയനാട് കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 'അവക്കാഡോ കൃഷി: പ്രതിസന്ധികളും പ്രതിവിധികളും' എന്ന വിഷയത്തിൽ വയനാട്ടിലെ കർഷകരുടെ സംശയ നിവാരണത്തിനായി 'കർഷക- ശാസ്ത്രജ്ഞ മുഖാമുഖം' പരിപാടി 08.11.2021 തിങ്കളാഴ്ച്ച രാവിലെ 10:30 മുതൽ 12:30 വരെ അമ്പലവയലിൽ കെ വി കെ ട്രെയിനിംഗ് ഹാളിൽ വെച്ച് നടത്തുന്നതാണ്. അവക്കാഡോ കൃഷിയുടെ സാധ്യതകളെ പറ്റി ഡോ. പി. രാജേന്ദ്രൻ ക്ലാസ്സ് നയിക്കുന്നു . അവക്കാഡോ കൃഷിയുടെ പ്രായോഗിക വശങ്ങളെ പറ്റി അവക്കാഡോ കർഷകനായ സംപ്രീത് ക്ലാസ് എടുക്കുന്നു. അവക്കാഡോ കൃഷിയുമായി ബന്ധപ്പെട്ട മറ്റ് സംശയങ്ങൾക്ക് കൃഷി വിജ്‌ഞാന കേന്ദ്രം ശാസ്ത്രജ്ഞർ മറുപടി നൽകുന്നതാണ്.പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കർഷകർ 8590543454 എന്ന നമ്പറിൽ വാട്സ്ആപ്പ് സന്ദേശം അയച്ചു രജിസ്റ്റർ ചെയ്യുക…
ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 കർഷകർക്ക് പരിശീലനത്തിൽ പങ്കെടുക്കാം



Leave a Reply