പുൽപ്പള്ളിയിൽമരുമകളെയുംപേരക്കുട്ടിയേയും വെട്ടിപരിക്കേല്പിച്ചശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ചു


Ad
പുൽപ്പള്ളി :- മദ്യലഹരിയിൽ മരുമകളേയും പേരക്കുട്ടിയേയും വെട്ടിപരിക്കേല്പിച്ചശേഷം ഗൃഹനാഥൻ തൂങ്ങി മരിച്ചു. പാറക്കടവ് മംഗലത്ത് വിജയനാണ് (65) ആത്മഹത്യ ചെയ്തത്. ശനിയാഴ്ച ഉച്ചയോടെയാണ് കുടുംബാംഗങ്ങളെ ഇയാൾ വെട്ടിപരിക്കേല്പിച്ചത്. മകൻ ഗിരീഷിന്റെ ഭാര്യ സൗമ്യ (38), സൗമ്യയുടെ മകൻ ഗ്രീഷ്ണവ് (11) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വയനാട് മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവശേഷം വിജയനെ കാണാതായിരുന്നു. ഞായറാഴ്ച വൈകുന്നേരത്തോടെ ഇയാളെ സ്വന്തം കൃഷിയിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാനന്തവാടി വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഭാര്യ മേരി. മക്കൾ ഗിരീഷ്, ബിന്ദു സിന്ധു. മരുമക്കൾ സൗമ്യ, സജി, ബിനേഷ് .

Ad
Ad Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *