November 7, 2024

നായാട്ടിന് ശ്രമിക്കുന്നതിനിടെ നാടൻ തോക്ക് സഹിതം വൃദ്ധൻ വനപാലകരുടെ പിടിയിലായി

0
Img 20211108 085951.jpg
തൊണ്ടർനാട് :മക്കിയാട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ വനഭാഗത്ത് നാടൻതോക്ക് ഉപയോഗിച്ച് നായാട്ടിനെത്തിയ ആൾ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ പിടിയിലായി. മക്കിയാട് സ്വദേശിയായ മാമ്പട്ടിമുക്കത്ത് വീട്ടിൽ ചന്തു(70) വിനെയാണ് വനപാലകർ പിടികൂടിയത്
ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
           മാനന്തവാടി റെയിഞ്ചിലെ മക്കിയാട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽപ്പെട്ട ചുണ്ടമട്ടംകുന്ന് വനഭാഗത്ത് വച്ചാണ് പ്രതിയെ പിടികൂടിയത്.. ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ പതിവ് നൈറ്റ് പട്രോളിങ്ങിനിടെയാണ് ഇയാൾ പിടിയിലായത്. ഇയാളിൽ നിന്നും നാടൻതോക്കും ഈയകട്ടകളും വെടിമരുന്നും കത്തിയും പിടിച്ചെടുത്തു.
          മക്കിയാട് ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ വിജിത്ത്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ശിബുശങ്കർ, സത്യൻ, പ്രശാന്ത്, നിബിൻ, അരുൺ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *