വനിത ശിശുവികസന വകുപ്പിലെ ജീവനക്കാരെ ആദരിച്ചു
2019-20 വര്‍ഷം സംസ്ഥാനത്തെ മികച്ച ശിശു വികസന പദ്ധതി ഓഫീസര്‍ പുരസ്‌കാരം നേടിയ കാര്‍ത്തിക അന്ന തോമസ്, മികച്ച അങ്കണവാടി വര്‍ക്കര്‍ പുരസ്‌കാരം നേടിയ അജിത കുമാരി. സി, മികച്ച അങ്കണവാടി ഹെല്‍പ്പര്‍ പുരസ്‌കാരം നേടിയ . സി.ഒ ഫിലോമിന, ഹരിയാന കര്‍ണ്ണാലില്‍ വെച്ചു നടന്ന ദേശീയ സിവില്‍ സര്‍വ്വീസ് അത്ലറ്റിക്ക് മീറ്റീല്‍ 400 മീറ്റര്‍, 800 മീറ്റര്‍ ഇനങ്ങളിലെ വെള്ളിമെഡല്‍ ജേതാവ് ഹോബി രവീന്ദ്രന്‍ എന്നിവരെ വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ ആദരിച്ചു. എ.ഡി.എം എന്‍.ഐ ഷാജു ഉപഹാരങ്ങള്‍ വിതരണം ചെയ്തു. ജില്ലാവനിത ശിശുവികസന ഓഫീസര്‍ ആശാമോള്‍. കെ.വി, ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫീസര്‍. ഹഫ്സത്ത്. റ്റി, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍.സ്മിത റ്റി.യു. സീനിയര്‍ സൂപ്രണ്ട് .വി.സി.സര്യന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Leave a Reply