August 3, 2026

‘മികവുത്സവം’ – പൊതു സാക്ഷരതാ പരീക്ഷ തുടങ്ങി

0
IMG_20211108_184945.jpg
By ന്യൂസ് വയനാട് ബ്യൂറോ
പൊതു സാക്ഷരതാ പഠിതാക്കള്‍ക്കായി സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തുന്ന മികവുത്സവം' സാക്ഷരതാ പരീക്ഷ ആരംഭിച്ചു. ജില്ലയിലെ 48 കേന്ദ്രങ്ങളിലായി 14 വരെയാണ് പരീക്ഷ നടക്കുന്നത്. പരീക്ഷാര്‍ത്ഥികള്‍ക്ക് സൗകര്യപ്രദമായ ദിവസങ്ങളില്‍ പരീക്ഷ എഴുതാനുള്ള ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 611 പേരാണ് ജില്ലയില്‍ പൊതു സാക്ഷരതയില്‍ പരീക്ഷ എഴുതുന്നത്. 129 പേര്‍ പുരുഷന്മാരും 482 പേര്‍ സ്ത്രീകളുമാണ്. പട്ടികജാതി വിഭാഗത്തില്‍ നിന്ന് 35 പേരും പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ നിന്ന് 369 പേരും പരീക്ഷ എഴുതുന്നുണ്ട്. പഠിതാക്കളില്‍ പരീക്ഷാ ഭീതി ഉളവാക്കാതെ എഴുത്തിന്റെയും വായനയുടെയും മികവ് പരിശോധനയാണ് സാക്ഷരതാ പരീക്ഷ കൊണ്ട് ഉദ്ദേശിക്കുന്നത്. വിവിധ തദ്ദേശ സ്ഥാപന ങ്ങളില്‍ നിന്നുള്ള ജനപ്രതിനിധികള്‍ പഠിതാക്കള്‍ക്ക് ആശ്വാസം പകരാനെത്തുന്നുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *