May 3, 2024

സ്വകാര്യ ബസ് സമരം പിൻവലിച്ചു…

0
Screenshot 20211109 045304.jpg
കോട്ടയം: വിവിധ സ്വകാര്യബസ്​ സംഘടനകൾ ചൊവ്വാഴ്​ച മുതൽ നടത്താനിരിക്കുന്ന സമരം പിൻവലിച്ചു.​ മന്ത്രി ആൻറണി രാജുവുമായി നടത്തിയ ചർച്ചയെ തുടർന്നാണ്​ തീരുമാനം. തിങ്കളാഴ്​ച രാത്രി 10ന്​ കോട്ടയം നാട്ടകം ​െഗസ്​റ്റ്​ ഹൗസിലായിരുന്നു ചർച്ച.
നിരക്കുവർധന അടക്കമുള്ള കാര്യങ്ങളിൽ ചർച്ച തുടരാനാണ്​ ധാരണ. ഈ മാസം 18നകം പ്രശ്​നം പരിഹരിക്കാ​െമന്ന മന്ത്രിയുടെ വാഗ്​ദാനം വിശ്വസിച്ചാണ്​ തീരുമാനമെന്ന്​ സംഘടന പ്രതിനിധികൾ പറഞ്ഞു. മിനിമം ചാർജ്​ 10 രൂപയിൽനിന്ന്​ 12​ രൂപയാക്കുക, വിദ്യാർഥികളുടെ കൺ​െസഷൻ ആറ്​ രൂപയാക്കി ഉയർത്തുക, ഡീസൽ സബ്സിഡി അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഉടമകൾ സമരത്തിന് ആഹ്വാനം ചെയ്​തത്​.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *