June 4, 2026

ഓൺ ലൈൻ മാധ്യമങ്ങളിലെ പെൺക്കുട്ടികളെ ശല്യം ചെയ്ത യുവാവിനെ തന്ത്രപൂർവ്വം പിടികൂടി പോലീസിൽ ഏൽപ്പിച്ചു

0
IMG_20211110_155434.jpg
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ഓൺലൈൻ മാധ്യമങ്ങളിലെ അഡ്മിൻമാരായ പെൺക്കുട്ടികളേയും, അതുപോലെ ഗ്രൂപ്പിൽ ഉൾപ്പെട്ട മറ്റു പെൺക്കുട്ടികളുടെയും നമ്പറുകളിലേക്ക് ഫോണിൽ നിരന്തരം ശല്യം ചെയ്യുന്ന യുവാവിനെ തന്ത്രപൂർവ്വം പിടികൂടി പോലീസിൽ ഏൽപ്പിച്ചു..
കൽപ്പറ്റ കാക്കവയൽ സ്വദേശി ശിഹാബിനെയാണ് കമ്പളക്കാട് വെച്ച് പിടികൂടി പോലീസിന് കൈമാറിയത്.
  +62 822-7392-0271,
 +6285262292038. എന്നീ ഇൻ്റർനെറ്റ് നമ്പറുകളിൽ നിന്നാണ് പെൺകുട്ടികളെ വാട്സ് ആപ്പ് വഴി ശല്യം ചെയ്തിരുന്നത്. അശ്ലീല സന്ദേശങ്ങളും ലൈംഗിക ചുവയുള്ള സന്ദേശങ്ങളുമാണ് ഇയാൾ അയച്ചിരുന്നത്. കുറേ മാസങ്ങളായി ഇത് തുടർന്നതോടെ ഇരകളായ യുവതികളിൽ ഒരാൾ ഭർത്താവിൻ്റെയും സഹ പ്രവർത്തകരുടെയും സഹായത്തോടെ തന്ത്രപൂർവ്വം കമ്പളക്കാട് എത്തിക്കുകയായിരുന്നു. തുടർന്ന് ശിഹാബിനെ പോലീസിൽ ഏൽപ്പിച്ചു. 
കഴിഞ്ഞ രണ്ടാഴ്ച മുമ്പ് ഒരു വാർത്തയുമായി ബന്ധപ്പെട്ട് ഒരു ഓൺലൈൻ മാധ്യമത്തിലെ അഡ്മിൻ നമ്പർ ഉപയോഗിക്കുന്ന പെൺകുട്ടിയെ ഫോണിൽ ഭീഷണിപ്പെടുത്തിയ രണ്ടാളുകൾക്കെതിരെയും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇവരെയും ഉടൻ പിടികൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 
ഇത്തരം കുറ്റവാളികൾക്കെതിരെ കർശന നടപടി എടുക്കണമെന്ന് ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (ഒമാക് ) വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *