ദേശീയ ശില്പശാല; ജസ്റ്റിൻ ബേബിക്ക് യാത്രയയപ് നൽകി

മാനന്തവാടിഃ 'സബ്കി യോജന സബ്കാ വികാസ്' എന്ന പ്രമേയം മുൻ നിർത്തി ഇന്ത്യാ ഗവണ്മെന്റ്ന്റെ റൂറൽ ഡെവലപ്മെന്റ് മിനിസ്ട്രി മംഗ്ളൂരിൽ നടത്തുന്ന രണ്ട് ദിവസത്തെ ദേശീയ ശില്പശാലയിൽ പങ്കെടുക്കുവാൻ പോകുന്ന മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബിക്ക് സഹപ്രവർത്തകർ യാത്രയപ്പ് നൽകി.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉപഹാരം കൈമാറി.
ബ്ലോക്ക് വൈസ് പ്രസിഡന്റ് എ.കെ.ജയഭാരതി അധ്യക്ഷത വഹിച്ചു.
കേരളത്തിൽ നിന്നും ആകെ മൂന്ന് ജനപ്രതിനിതികൾക്കാണ് അവസരം ലഭിച്ചത്. പങ്കെടുക്കുന്നവരിൽ ഏക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആണ് ജസ്റ്റിൻ ബേബി.
കേരളത്തിലെ തൃതല സംവിധാനത്തിന്റെ വളർച്ചയും മാതൃകയും എന്ന വിഷയത്തിൽ ഇംഗ്ലീഷിൽ തയാറാക്കിയ പ്രബന്ധവും ജസ്റ്റിൻ ബേബി അവതരിപ്പിക്കുന്നുണ്ട്.
കെ.കരുണാകരൻ മെമ്മോറിയൽ ഹാളിൽ നടന്ന
യാത്രയയപ്പു ചടങ്ങിൽ
ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരും മെമ്പർമരുമടക്കം വിശിഷ്ട വ്യക്തികൾ സംബന്ധിച്ചു.



Leave a Reply