May 5, 2024

വാകേരിയിൽ ശിഹാബ് തങ്ങൾ മസ്ജിദിന് ശിലയിട്ടു;മസ്ജിദുകൾ മാനവികതയുടെ സന്ദേശ കേന്ദ്രങ്ങൾ- സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ

0
Img 20211111 142750.jpg

വാകേരി : ഭൂമിയിൽ അല്ലാഹുവിന് സുജൂദ് ചെയ്യാൻ മസ്ജിദുകൾ നിർമിക്കുന്നത് പുണ്യ പ്രവർത്തനമാണെന്നും പള്ളികൾ മാനവികതയുടെ സന്ദേശ കേന്ദ്രങ്ങളാണെന്നും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ പറഞ്ഞു.
വാകേരി ശിഹാബ് തങ്ങൾ ഇസ്ലാമിക് അക്കാദമി (മജ്ലിസ്) കാമ്പസിൽ നിർമിക്കുന്ന ശിഹാബ് തങ്ങൾ മസ്ജിദിന്റെ ശിലയിടൽ കർമ്മം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതവും – ആരാധനകളും മനുഷ്യർക്കിടയിൽ മതിൽ നിർമിക്കുകയല്ല ചെയ്യുന്നതെന്നും ദൈവമാണ് ഏറ്റവും വലിയവനെന്ന് ഉൽഘോഷിക്കുന്നതിലൂടെ മനുഷ്യരെല്ലാം തുല്യരാണെന്ന സന്ദേശമാണ് പള്ളി മിനാരങ്ങളിൽ നിന്നു ഉയരുതെന്നും തങ്ങൾ പറഞ്ഞു
എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദു സ്വമദ് പൂക്കോട്ടൂർ മുഖ്യ പ്രഭാഷണം നിർവഹിച്ചു
മനുഷ്യ സൃഷ്ടിപ്പിന് ശേഷം ആദ്യമായി മനുഷ്യനോട് കൽപിക്കപ്പെട്ടത് പള്ളി നിർമാണമായിരുന്നുവെന്നതും മദീനയിലെത്തിയ പ്രവാചകരുടെ മസ്ജിദ് നിർമ്മാണങ്ങളുടെ ചരിത്രങ്ങളും പള്ളി നിർമാണത്തിന്റെ മഹത്വത്തെ സൂചിപ്പിക്കുന്നുവെന്നും മാലിക് ദീനാറും സഹകാരികളും കേരളത്തിലെത്തിയപ്പോൾ പള്ളി നിർമാണത്തിന് സ്ഥലം ചോദിച്ചത് ഇതിന്റെ ഉദാഹരണമാണെന്നും അദ്ദേഹം ഉൽബോധിപ്പിച്ചു വർക്കിംഗ് പ്രസിഡണ്ട് വി കെ അബ്ദുറഹ്മാൻ ദാരിമി അധ്യക്ഷത വഹിച്ചു പി കെ സ്റ്റാർ ഗ്രൂപ്പ് എം ഡി മുസ്തഫ ഹാജി കാളികാവ് മുഖ്യാതിഥിയായിരുന്നു സയ്യിദ് മാനു തങ്ങൾ വെള്ളൂർ പ്രാർത്ഥനാ സദസ്സിന്ന് നേതൃത്വം നൽകി മുജീബ് ഐഡിയൽ, കെ സി കെ തങ്ങൾ, കെ കെ എം ഹനീഫൽ ഫൈസി, കെ മുഹമ്മദ്‌കുട്ടി ഹസനി,മരുന്നൂർ ഹമീദ് ഹാജി, കെ കെ സൈതലവിഹാജി, അഷ്റഫ് ദാരിമി, കെ ആലിക്കുട്ടി, എ എം പരീദ്, ഉസ്മാൻ കാഞ്ഞായി, എൻ എ സുലൈമാൻ ദാരിമി,ആരിഫ് ചെതലയം, റീഗൽ അഹ്‌മദ്‌കോയ,ഹക്കീം ചീനമ്പീടൻ,ഇ പി മുഹമ്മദലി ഹാജി, റഹ്മത്തുല്ലാഹ് ഫൈസി, അബ്ദുൽറഷീദ്‌ ഫൈസി, ഉമർ ഹാജി ചുള്ളിയോട്, സജി നായർ ,റജി തുവ്വൂർ, കലാം പാപ്ലശ്ശേരി,ഉസ്മാൻ ദാരിമി പന്തിപ്പൊയിൽ,വി കെ സഈദ് ഫൈസി, അബ്ദുറഹ്മാൻ ഫൈസി മില്ലുമുക്ക്, ഹക്കീം ജാംജൂം,അലവി ജാം ജൂം അലി ദാരിമി ആരുവാൾ, ഉസ്മാൻ ചുള്ളിയോട്, കബീർ മാസ്റ്റർ കോഴിക്കോട്,കുട്ടിമാൻ വാണിയമ്പലം, റസാക്ക് കൂളിവയൽ, ശക്കീർ കൊപ്പം, അസീസ് ജാംജൂം സുൽത്താന നാസർ, അസീസ് ആണ്ടൂർ, ജാഫർ ദാരിമി,പി കെ ബഷീർ മൊയ്‌തീൻ കുട്ടി ചുണ്ടേൽ സിദ്ധീഖ് മഖ്ദൂമി, ബഷീർ ഇരുളം, മനാഫ് കുനിമൽ, മുസ്തഫ മലയിൽ,ഷൗക്കത്ത് ബീനാച്ചി,ഹാരിസ് നായ്ക്കട്ടി,റാഷിദ് ഇരുളം, സകരിയ വാഫി, ശറഫുദ്ധീൻ ചെതലയം തുടങ്ങിയവർ സംസാരിച്ചു വെള്ളിമാട്കുന്ന് മറിയംബി ഉമ്മച്ചി സ്പോൺസർ ചെയ്ത കിണറിന്ന് മാനു തങ്ങൾ വെള്ളൂർ കുറ്റിയടിച്ചു റിയാസ് ഹുദവി, അനീസ് വാഫി, ഇസ്മായിൽ ഹുദവി, ഇബ്‌റാഹീം ഹുദവി, റഫീഖ് ഹുദവി, അർഷക് ഹുദവി, മുർഷിദ് ഹുദവി, മുർഷിദ് വാഫി, നിയാസ് ഹുദവി തുടങ്ങിയവർ ശംസുൽ ഉലമാ പ്രകീർത്തന സദസ്സിന്ന് നേതൃത്വം നൽകി കെ എ നാസർ മൗലവി സ്വാഗതവും നൗഫൽ വാകേരി നന്ദിയും പറഞ്ഞു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *