ഭാരതീയ പ്രകൃതി കൃഷി പദ്ധതിക്ക് മേപ്പാടിയിൽ തുടക്കമായി

മേപ്പാടി-മേപ്പാടി കൃഷി ഭവൻ്റെ ആഭിമുഖ്യത്തിൽ ,,സുഭിക്ഷം, സുരക്ഷിതം ,, ഭാരതീയ പ്രകൃതി കൃതി കൃഷി പദ്ധതിക്ക് തുടക്കമായി. തൃക്കൈപ്പറ്റ വെള്ളിത്തോട് കെ. മോഹന ചന്ദ്രൻ്റെ ഫാമിൽ നടന്ന ചടങ്ങിൽ ജീവാമൃതം, വൃക്ഷാ യുർവേദ കഷായം എന്നിവയുടെ പ്രായോഗീക പരിശീലനം നടന്നു. പ്രായോഗിക പരിശീലനത്തിന് ട്രെയിനർ മണിയപ്പൻ. എൻ .നേതൃത്വം നൽകി.
ബി. പി. കെ.പി. പദ്ധതി കൺവീനർ കെ. മോഹനചന്ദ്രൻ ഉണ്ണിത്താൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ,പദ്ധതി ചെയർമാൻ കെ.ജി. സുനിൽ അദ്ധ്യക്ഷത വഹിച്ചു.മേപ്പാടി കൃഷി ഓഫീസർ ഷിരൺ കെ.പി ഉദ്ഘാടനം ചെയ്തു. കൃഷി അസിസ്റ്റൻറ് രാജേഷ് എൻ. ആർ നന്ദി പറഞ്ഞു.



Leave a Reply