August 5, 2026

പെരിക്കല്ലൂർ പാൽ സൊസൈറ്റിയിൽ പോലീസ് പ്രൊട്ടക്ഷനിൽ പരീക്ഷ നടത്തുന്നു

0
IMG_20211113_125614.jpg
By ന്യൂസ് വയനാട് ബ്യൂറോ
പെരിക്കല്ലൂർ : പെരിക്കല്ലൂർ പാൽ ഉത്പാദക ക്ഷീര സംഘത്തിലേക്കുള്ള ഒരു സെക്രട്ടറി പോസ്റ്റിലേക്കും, ഒരു ക്ലർക്ക് പോസ്റ്റിലേക്കും ഉള്ള പരീക്ഷയാണ് പെരിക്കല്ലൂർ ക്ഷീരസംഘം ഓഫീസിൽ വെച്ച് നടക്കുന്നത്. ക്ലർക്ക്, സെക്രട്ടറി പോസ്റ്റിലേക്ക് നേരത്തെ പരാതികളും മറ്റു വിമർശനങ്ങളും ക്ഷീരകർഷകർ ഉന്നയിച്ചിരുന്നു. ഇതേ തുടർന്നാണ് പോലീസ് കാവലിൽ പരീക്ഷ നടത്തുന്നത്. 10-30 നുള്ള സെക്രട്ടറി പോസ്റ്റിലേക്കുള്ള  പരീക്ഷയിലേക്ക് 15 ആളുകളാണ് അപേക്ഷ നൽകിയിട്ടുള്ളത്. 11-30 നുള്ള ക്ലർക്ക് പോസ്റ്റിലേക്കുള്ള  പരീക്ഷയിലേക്ക് 25 ആളുകളുമാണ് അപേക്ഷ നൽകിയിട്ടുള്ളത്. നിയമനത്തിന് എതിരേ കർഷകർ നേരത്തേ രംഗത്ത് വന്നിരുന്നു. നേരത്തേ നടന്ന പൊതുയോഗത്തിൽ മൂന്ന് വർഷത്തെ കണക്കുകളിൽ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. തുടർന്ന്‌ അടുത്ത ദിവസം തന്നെ കണക്ക് ശരിയാക്കി പൊതുയോഗത്തിൽ പാസാക്കിയതിന് ശേഷം മതി നിയമനങ്ങൾ എന്ന് കർഷകർ ആവശ്യപ്പെട്ടിരുന്നു. പൊതുയോഗം വിളിക്കാതെയാണ് ഇപ്പോൾ പോലീസ് കാവലിൽ പരീക്ഷ നടത്തുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *