April 25, 2024

സംസ്ഥാനത്ത് രണ്ടു ദിവസം ശക്തമായ മഴക്ക് സാധ്യത

0
Img 20211113 141210.jpg
തിരുവനന്തപുരം-അടുത്ത രണ്ടു ദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ട  അതിശക്തമായ മഴക്ക് സാധ്യത.
തെക്ക് കിഴക്കൻ അറബികടലിലും വടക്കൻ തമിഴ്നാടിനു മുകളിലും ചക്രവാതചുഴി നിലനിൽക്കുന്നതിനാൽ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിച്ചിട്ടുണ്ട്. ഇതിന്റെ സ്വാധീനത്തിലാണ് കേരളത്തിൽ അടുത്ത രണ്ടു ദിവസം ഒറ്റപ്പെട്ട  അതിശക്തമായ മഴയ്ക്ക്  സാധ്യതയുള്ളത്. പ്രത്യേകിച്ച് തെക്കൻ കേരളത്തിലാണ് അതിശക്ത മഴക്ക് സാധ്യതയുള്ളത്.
ബംഗാൾ ഉൾക്കടലിൽ തെക്കു ആൻഡമാൻ കടലിൽ തായ്‌ലൻഡ് തീരത്തിനോട് ചേർന്ന് ശനിയാഴ്ച  രാവിലെ 8.30 നാണ്  ന്യൂന  മർദ്ദം രൂപപ്പെട്ടത്ത് . ന്യൂനമർദ്ദം പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു ശക്തി പ്രാപിച്ചു നവംബർ 15 ഓടെ വടക്കു ആൻഡമാൻ കടലിലും തെക്കു-കിഴക്കു ബംഗാൾ ഉൾക്കടലിലുമായി തീവ്ര ന്യുന മർദ്ദമായി ശക്തി പ്രാപിക്കാനാണ് സാധ്യത. തുടർന്ന് പടിഞ്ഞാറ് വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു ശക്തി പ്രാപിച്ചു അടുത്ത 48 മണിക്കൂറിനുള്ളിൽ ആന്ധ്രാ തീരത്തു പ്രവേശിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തെക്കൻ കേരളത്തിൽ പ്രത്യേകിച്ച് തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ അതി തീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ അധികൃതരും പൊതുജനങ്ങളും അതീവ ജാഗ്രത പാലിക്കാനും നിർദ്ദേശമുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *