September 2, 2026

ചന്ദനമോഷണ മാഫിയ വയനാട്ടിൽ സജീവമാകുന്നു

0
IMG_20211113_144413.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ -ഒരിടവേളക്ക് ശേഷം വയനാട്ടിൽ ചന്ദന മാഫിയ കണ്ണു വെക്കുന്നതായി ചില സൂചനകൾ ലഭിക്കുന്നു. ഇന്നലെ ചുണ്ടേലിൽ നിന്നും പിടി കൂടിയ 150 കിലോ ചന്ദന കടത്തിലെ പ്രതികളായ ,മലപ്പുറം വള്ളുമ്പ്രം സ്വദേശികളായ മുഹമ്മദ് അക്ബർ, അബൂബക്കർ ,വയനാട് ചുണ്ടേൽ സ്വദേശിയായ ഹർഷാദും കസ്റ്റഡിയിലാണ്. കൂടുതൽ പ്രതികൾ ഉണ്ടോ എന്ന അന്വേഷണം പുരോഗമിക്കുകയാണെന്ന് 
മേപ്പാടി ഫോറസ്റ്റ് റേഞ്ച് 
ഓഫീസർ ഹരിലാൽ ന്യൂസ് വയനാടിനോട് പറഞ്ഞു.
150 കിലോ ചന്ദനം പിടിച്ചതിൽ 30 കിലോ ചന്ദനം വിൽപ്പന യോഗ്യമായവ ആയിരിക്കും. വിപണിയിൽ നല്ല വിലയുള്ള ചന്ദനത്തിനായി വൻ റാക്കറ്റ് തന്നെ ജില്ലയിൽ കേന്ദ്രീകരിക്കുന്നുണ്ടെന്നാണ് ഈയ്യിടെ പിടിക്കപ്പെട്ട ചന്ദന കേസ്സുകൾ സൂചിപ്പിക്കുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *