വിലക്കയറ്റം തടയുക ; ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു
മാനന്തവാടി:”വിലക്കയറ്റം തടയാൻ കേന്ദ്ര ഗവ. അടിയന്തിരനടപടി സ്വീകരിക്കുക.
ഞങ്ങളുടെ അടുക്കള പൂട്ടാൻ
ഇടയാക്കരുത്” എന്ന മുദ്രാവാക്യം ഉയർത്തി ജനാധിപത്യ മഹിളാ അസോസിയേഷൻ മാനന്തവാടി ഏരിയാ കമ്മിറ്റി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയ സെക്രട്ടറി നിർമല വിജയൻ മാർച്ച് ഉദ്ഘാടനം ചെയ്തു.പ്രസിഡൻ്റ് എ എൻ സുശീല അധ്യക്ഷയായി. സൈനബ കെ, സീമന്ദിനി സുരേഷ്, സഫിയ മൊയ്തീൻ, എം കെ സോമലത, ബിന്ദു സുരേഷ്, ബിന്ദു രാജൻ, ഷീജ പേര്യ, അജിത തൃശിലേരി എന്നിവർ സംസാരിച്ചു.





Leave a Reply