കേരള സ്റ്റേറ്റ് വോളിബോൾ അസോസിയേഷനെതിരെയുള്ള പരാതി സംസ്ഥാന സ്പോർട്സ് കൗൺസിൽ അന്വേഷിക്കും
മാനന്തവാടി: കേരള സംസ്ഥാന വോളിബോൾ അസോസിയേഷന് എതിരെയുള്ള പരാതികളും അസോസിയേഷൻ്റെ ബൈലോ ഭേദഗതിയും സമഗ്രമായ അന്വേഷണത്തിന് സംസ്ഥാന സ്പോർട്സ് കൗൺസിൽ തീരുമാനം. സ്പോർട്സ് കൗൺസിൽ സ്റ്റാൻ്റിംഗ് കമ്മറ്റി അംഗങ്ങളുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
വോളിബോൾ അസോസിയേഷന് എതിരെ ഗുരുതരമായ അരോപണങ്ങൾ വലിയ ചർച്ചയായ സാഹചര്യത്തിലാണ് അന്വേഷണം നടക്കുന്നത്.
വോളിബോൾ അസോസിയേഷൻ മുൻ സെക്രട്ടറിക്കും പ്രസിഡൻ്റനും എതിരെ വിജിലൻസ് മുമ്പ് നടപടിക്ക് ശുപാർശയും ചെയ്തിരുന്നു.
2018ൽ കേരള സ്പോർട്സ് കൗൺസിൽ വോളിബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പുകൾ, ടൂർണ്ണമെൻ്റുകൾ, കോച്ചിങ്ങ് ക്യാമ്പ് എന്നിവയിൽ നിന്ന് സ്പോർട്സ് കൗൺസിലിൻ്റെ കിഴിലെ കായിക താരങ്ങൾ പങ്കെടുക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു.
കമ്മീഷൻ്റെ അന്വേഷണത്തിന് ശേഷം
കൂടുതൽ നടപടികൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Leave a Reply