പുതുക്കിപണിയാതെ വട്ടോളി നടപ്പാലം ;വലഞ്ഞ് ജനം

ആലാറ്റിൽ: തവിഞ്ഞാൽ പഞ്ചായത്തിലെ വട്ടോളി(വാർഡ് 21), പേരിയ(വാർഡ് 2) പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന നടപ്പാലം അപകടവാസ്ഥയിൽ. ആലാറ്റിൽ വട്ടോളി പ്രദേശത്തു ഉള്ളവർക്ക് എളുപ്പത്തിൽ പേരിയ വാളാട് ടൗണുകളിൽ എത്തിച്ചേരാൻ ഉപകരിക്കുന്ന മരംകൊണ്ട് നിർമ്മിച്ച നടപ്പാലം വർഷങ്ങളായി പുതുക്കി പണിതിട്ടില്ല. ഇവിടെ കോൺക്രീറ്റ് പാലം പണിയുന്നതിനു 2020-ലെ സംസ്ഥാന ബഡ്ജറ്റിൽ 5 കോടി രൂപ അനുവദിച്ചെങ്കിലും നിർമ്മാണ പ്രവർത്തനങ്ങൾ ഇനിയും തുടങ്ങിയിട്ടില്ല. നിരവധി വിദ്യാർത്ഥികളും വയോജനങ്ങളും അടക്കം ഉപയോഗിക്കുന്ന നടപ്പാലം പുനർ നിർമ്മിക്കണമെന്നും കോൺക്രീറ്റ് പാലത്തിന്റെ നിർമ്മാണം ഉടനെ ആരംഭിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
പി സി ചാക്കോ, ജോബി ജോസഫ്, ജയചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.



Leave a Reply