June 25, 2026

പാർട്ടിക്ക് ഭൂമി ധാനം നൽകി യുവാവ് മാതൃകയായി

0
IMG_20211115_042830.jpg
By ന്യൂസ് വയനാട് ബ്യൂറോ
 ബത്തേരി – സ്വന്തം കൃഷി ഭൂമി സി പി ഐ എം  പാർട്ടിക്ക് ധാനമായി നൽകി മാതൃകയായിരിക്കുകയാണ് ചീരാൽ കൊഴുവണ സ്വദേശി വന്മേലിൽ ബിജു. തന്റെ പേരിൽ കൊഴുവണയിലുള്ള 33സെന്റ് പട്ടയ ഭൂമിയാണ് ബിജു യാതൊരു ഉപാധിയും ഇല്ലാതെ സി പി ഐ എം  ജില്ലാ കമ്മിറ്റിയുടെ പേരിൽ എഴുതി നൽകിയത്. 
ഭൂമിയുടെ പട്ടയം കൈമാറ്റം വെള്ളച്ചാലിൽ വെച്ച് നടന്ന പൊതുപരിപാടിയിൽ നടന്നു. ഇന്ന് വൈകിട്ടു നടന്ന പരിപാടിയിൽ സി പി ഐ എം  ജില്ലാ സെക്രട്ടറി പി.ഗഗാറിൻ ആധാരം ഏറ്റുവാങ്ങി. ചടങ്ങിൽ ജില്ലാ കമ്മിറ്റി അംഗം ജയപ്രകാശ്, ബത്തേരി ഏരിയ സെക്രട്ടറി ബേബി വർഗീസ്, ലോക്കൽ സെക്രട്ടറി എം എസ്  ഫെബിൻ, ശിവശങ്കരൻ തുടങ്ങിവർ പങ്കെടുത്തു. പാർട്ടിയിലേക് പുതുതായി വന്ന യുവകൾക്കുള്ള സ്വീകരണവും വേദിയിൽ നടന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *