ക്ലോത്ത് ബാങ്കും ഫുഡ് ഷെല്‍ഫും ഉദ്ഘാടനം ചെയ്തു

മീനങ്ങാടി: ഫാ. ഡേവിസ് ചിറമേല്‍ ട്രസ്റ്റും മീനങ്ങാടി വൈ എം സി എയും ചേര്‍ന്ന് ക്ലോത്ത് ബാങ്കും, വിശപ്പ് രഹിത മീനങ്ങാടി പദ്ധതിയുടെ ഭാഗമായി ഫുഡ്‌ഷെല്‍ഫും ആരംഭിച്ചു. ഫാ. ഡേവിസ് ചിറമേല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈ എം സി എ പ്രസിഡന്റ് എ ഐ മാണി ആടുകാലിൽ അധ്യക്ഷത വഹിച്ചു. ഡോ: ബേബി മാത്യു മുഖ്യസന്ദേശം നല്‍കി. ട്രസ്റ്റ് ചെയര്‍മാന്‍ രാജന്‍ തോമസ്, മാനേജിംഗ് ട്രസ്റ്റി സി വി ജോസ്, ബിജു തിണ്ടിയത്ത്, അബ്രഹാം കുരുവിള, പി ടി സ്‌കറിയ, ടി കെ എല്‍ദോ, പി ടി വിനു എന്നിവര്‍ സംസാരിച്ചു. സജി ജേക്കബ്, ടി ജി ഷാജു, റെജി ജേക്കബ്, വി വി രാജു, സാബു കുര്യാക്കോസ്, കെ ജെ ജെയിംസ്, പി എം മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.



Leave a Reply