July 17, 2026

സഹകരണ വാരാഘോഷം:സെമിനാർ സംഘടിപ്പിച്ചു

0
IMG_20211117_164201.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോട്ടത്തറ: കേരള സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ അറുപത്തി ഏട്ടാമത് സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് വേങ്ങപ്പള്ളി, കോട്ടത്തറ, തെക്കും തറ സഹകരണ ബാങ്കുകളുടെയും ക്ഷീരോ ൽപാതക സംഘങ്ങളുടെ യും സംയുക്ത അഭിമുഖ്യത്തിൽ കോട്ടത്തറ നായനാർ മെമ്മോറിയൽ കമ്മ്യൂണിറ്റി ഹാളിൽ സെമിനാർ സംഘടിപ്പിച്ചു. സെമിനാർ കോട്ടത്തറ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി റെനീഷ് ഉദ്ഘാടനം  ചെയ്തു. കോട്ടത്തറ ബാങ്ക് പ്രസിഡന്റ് എം ബാലഗോപാലൻ അദ്ധ്യക്ഷനായി. തൊഴിൽ സാധ്യത കളെ കുറിച്ച് ഖാദി ബോർഡ് പ്രോജക്ട് ഓഫീസർ സുധാകരൻ ചാലിൽ വിഷയം അവതരിപ്പിച്ചു. പി സുരേഷ് മാസ്റ്റർ, പി ഒ ശ്രീധരൻ മാസ്റ്റർ,ജാസർ പാലക്കൽ, പ്രജീഷ് ചന്ദ്രൻ പുതിയപുര തുടങ്ങിയവർ സംസാരിച്ചു. . എം സുമേഷ് സ്വാഗതവും ഇ ബാബു നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *