April 25, 2024

പിലാക്കാവ് വെറ്റിനറി സബ് സെന്റര്‍ പ്രവര്‍ത്തനം പുനരാരാംഭിക്കണമെന്ന് ക്ഷീര കർഷകർ

0
Img 20211117 175131.jpg
  മാനന്തവാടി -കഴിഞ്ഞ ഒരു വർഷമായി പ്രവർത്തനം നിലച്ച പിലാക്കാവ് വെറ്റിനറി സബ് സെന്റര്‍ പ്രവര്‍ത്തനം പുനരാരാംഭിക്കണമെന്ന് ക്ഷീര കർഷകർ. പ്രവർത്തനം പുനരാരംഭിച്ചില്ലെങ്കിൽ പ്രത്യക്ഷ സമര പരിപാടികൾ ആരംഭിക്കുമെന്ന് ക്ഷീര കർഷകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മാനന്തവാടി നഗരസഭയിൽ ഏറ്റവും കൂടുതൽ ക്ഷീര കര്‍ഷര്‍  ഉള്ള പ്രദേശമാണ് ജെസ്സി-പിലാക്കാവ് പ്രദേശം. ഇവിടുത്തെ ധാരാളം ക്ഷീര കര്‍ഷകര്‍ ആശ്രയിച്ചു വരുന്ന പിലാക്കാവ് വെറ്റിനറി സബ് സെന്റര്‍ നിലവില്‍ ഒരു വര്‍ഷമായി പ്രവര്‍ത്തിക്കുന്നില്ല. സ്വന്തമായി കെട്ടിടവും  മറ്റ് അനുബന്ധ സൗകര്യങ്ങള്‍ ഉണ്ടായിട്ടും ഈ സബ് സെന്റര്‍ നിലവില്‍ പ്രവര്‍ത്തിക്കാത്തത് ക്ഷീര കർഷകർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. പ്രതിദിനം 8 കിലോമീറ്ററിലധികം സഞ്ചരിച്ച്  വേണം  ക്ഷീരകര്‍ഷകര്‍ക്ക് കന്നുകാലികള്‍ക്ക്  ആവശ്യമായ മരുന്നുകള്‍, ചികിത്സ, കൃത്രിമ ബീജ സങ്കലനമുള്‍പ്പെടെയുള്ളവ നടത്താന്‍. ഇത് ക്ഷീര കര്‍ഷകര്‍ക്ക് ഇത് ഏറെ പ്രയാസം സൃഷിടിക്കുന്നതായും പ്രവർത്തനം പുനരാരംഭിച്ചില്ലെങ്കിൽ പ്രത്യക്ഷ സമരമെന്നും ക്ഷീരകർഷകർ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ എൻ.ആർ.ദിവാകരൻ, യു.കെ.രാജൻ, പി.കെ.രാജേഷ്, ടി.ആർ.വിനീത് തുടങ്ങിയവർ പങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *