വയനാട്ടില്‍ നോറോ വൈറസ് സ്ഥിരീകരിച്ച സാഹചര്യം; മൈസൂരുവില്‍ കര്‍ശന ജാഗ്രതാ നിര്‍ദേശം,അതിർത്തി ചെക്ക് പോസ്റ്റുകളിൽ പരിശോധന

മാനന്തവാടി:കേരളത്തിൽ നോറോ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ജാഗ്രത കർശനമാക്കി കർണാടകയിലെ അതിർത്തി പ്രദേശങ്ങൾ. വയനാട്ടിൽ വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് മൈസൂരു ആരോഗ്യ വിഭാഗം ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. അതിർത്തി പ്രദേശങ്ങളിൽ ബോധവത്കരണ പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്നും കർണാടകയിലെ ആരോഗ്യപ്രവർത്തകർ പറയുന്നു.
കോവിഡ് സാഹചര്യത്തിൽ വയനാട്-മൈസൂർ ജില്ലാ അതിർത്തി ചെക്ക് പോസ്റ്റുകളായ ബാവലി,മുത്തങ്ങ എന്നിവിടങ്ങളിൽ നിലവിൽ നിലവിൽ കർണാടക ആരോഗ്യവകുപ്പിന്റെ പരിശോധനയുണ്ട്. ഇവരോട് കേരളത്തിൽ നോറോ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ജാഗ്രത കർശനമാക്കാണ് കർണാടക ആരോഗ്യ വകുപ്പ് നിർദേശിച്ചിരിക്കുന്നത്.
ആശ വർക്കർമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, അംഗണവാടി പ്രവർത്തകർ എന്നിവരെ പങ്കെടുപ്പിച്ച് യോഗവും സംഘടിപ്പിച്ചാണ് ബോധവത്കരണം നടക്കുന്നത്. കേരളത്തിൽ നിന്ന് എത്തുന്നവരിൽ രോഗലക്ഷണമുണ്ടെങ്കിൽ കൃത്യമായി റിപ്പോർട്ട് ചെയ്യാനും നിർദേശം നൽകിയിട്ടുണ്ട്. കാര്യങ്ങൾ നിരീക്ഷിച്ച് വരികയാണെന്നും വീടുകൾ കയറിയുള്ള ബോധവത്കരണം പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.



Leave a Reply