വയനാട് ഫൂട്ട് ഫെസ്റ്റ്-21 ഡിസംബർ 8 ന് കമ്പളക്കാട്

മീനങ്ങാടി : കേരള റീട്ടെയിൽ ഫൂട്ട് വെയർ അസോസിയേഷൻ വയനാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ വയനാട് ഫുട്ട് ഫെസ്റ്റ് 21 എന്ന നാമധേയത്തിൽ പരിപാടി സംഘടിപ്പിക്കുന്നു.ജില്ലയിലെ ചെറുകിട ഫൂട്ട് വേയർ വ്യാപാരികളായ അഞ്ഞൂറോളം അംഗങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് ജില്ല കൺവെൻഷൻ 2021 ഡിസംബർ എട്ടിന് കമ്പളക്കാട് വച്ച് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. എംഎൽഎമാർ ജനപ്രതിനിധികൾ പ്രമുഖ വ്യക്തിത്വങ്ങൾ തുടങ്ങിയവർ സംബന്ധിക്കുന്ന പരിപാടിയിൽ അംഗങ്ങൾക്ക് മോട്ടിവേഷൻ ക്ലാസ് , വിവിധ കമ്പനികളുടെ പുതിയ മോഡലുകളുടെ പ്രദർശനം, ജില്ലയിലെ മുതിർന്ന ഫൂട്ട് വേയർ വ്യാപാരികളെ ആദരിക്കൽ,ഉന്നത വിജയങ്ങൾ കരസ്ഥമാക്കിയ അംഗങ്ങളുടെ മക്കളെ അനുമോദിക്കൽ തുടങ്ങിയ വിവിധ പരിപാടികൾ കൺവെൻഷനിൽ സംഘടിപ്പിക്കും എന്ന് അറിയിച്ചു. പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗത സംഘത്തിനും രൂപം നൽകി. ചെയർമാൻ ആയി കെ മുഹമ്മദ് ആസിഫിനെയും കൺവീനർ ആയി ഷമീം പാറക്കണ്ടിയെയും കൂടാതെ വിപുലമായ പ്രോഗ്രാം കമ്മിറ്റികളും രൂപീകരിച്ചു.
ജില്ലാ പ്രസിഡൻറ് അൻവർ കെ.സി. അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ല ജനറൽ സെക്രട്ടറി ഷാജി കല്ലടാസ്,ട്രഷറർ നിസാർ കെ കെ,ഭാരവാഹികളായ മഹബൂബ് യു വി,ഷിറാസ്,അനസ്,ഉമ്മർ,സുധീഷ് പടിഞ്ഞാറത്തറ,പ്രവർത്തക സമിതി അംഗങ്ങളായ റിയാസ് മാനന്തവാടി,ലത്തീഫ് മേപ്പാടി,ബഷീർ കാട്ടിക്കുളം,അഷ്റഫ്,ഉവൈസ് പനമരം,ഷൗക്കത്തലി മീനങ്ങാടി,സംഗീത്,നാസർ,ബഷീർ,അൻവർ വിസ്മയ,നംഷിദ്, മോജോ ജോൺ കമ്പളക്കാട് തുടങ്ങിയവർ സംബന്ധിച്ചു.



Leave a Reply