May 2, 2024

പൊതുജനങ്ങളുടെ മേൽ നികുതി ഭീകരത അടിച്ചേൽപ്പിക്കുന്ന മനുഷ്യത്യരഹിതമായ നടപടിയിൽ നിന്നും കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പിന്മാറണം -കെ പി.സി.സി. ജനറൽ സെക്രട്ടറി കെ.കെ. ഏബ്രഹാം

0
Img 20211118 140106.jpg
പുൽപ്പള്ളി : കോവിഡ് മഹാമാരിയും, പ്രകൃതിക്ഷോഭങ്ങളും, അതിരൂക്ഷമായ വിലക്കയറ്റവും കൊണ്ട് ജീവിതം ദുരിതപൂർണമായ പൊതുജനങ്ങളുടെ മേൽ നികുതി ഭീകരത അടിച്ചേൽപ്പിക്കുന്ന മനുഷ്യത്യരഹിതമായ നടപടിയിൽ നിന്നും കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പിന്മാറണമെന്ന് കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.കെ. ഏബ്രഹാം ആവശ്യപ്പെട്ടു. ജനങ്ങളുടെ ജീവിതഭാരം കുറച്ച് മെച്ചപ്പെട്ട ജീവിത സൗകര്യങ്ങൾ ഒരുക്കി കൊടുക്കാൻ ബാദ്ധ്യസ്ഥരായ സർക്കാരുകൾ ജനങ്ങളുടെമേൽ അധികഭാരം അടിച്ചേൽപ്പിച്ച് ലാഭം കൊയ്യാൻ മത്സരിക്കുകയാണെന്ന് ഏബ്രഹാം കുറ്റപ്പെടുത്തി.
പെട്രോളിയം – പാചക വാതക വില വർദ്ധനവ് പിൻവലിക്കുക, കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ നികുതി ഭീകരത അവസാനിപ്പിക്കുക. നിത്യോപയോഗ സാധനങ്ങളുടെ അതിരൂക്ഷമായ വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങൾഉന്നയിച്ച് കോൺഗ്രസ് സംസ്ഥാന വ്യാപകമായി നടത്തിയ ദ്വിമുഖ സമരപരിപാടികളുടെ ഭാഗമായി മീനങ്ങാടി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പുൽപ്പള്ളി പോസ്റ്റോഫിസിലേക്കു്നടത്തിയ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മീനങ്ങാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജോസഫ് പെരുവേലി അദ്ധ്യക്ഷത വഹിച്ചു.വി.എം. പൗലോസ്, വി.ടി.തോമസ്, എൻ.യു. ഉലഹന്നാൻ, പി.സി. സജി,ടി.എസ്.ദിലീപ് കുമാർ, വർഗീസ് മുരിയൻകാവിൽ, രംഗനാഥൻ ഇരുളം,സണ്ണി സെബാസ്റ്റ്യൻ,ബീന ജോസ്, മേഴ്സി  ബെന്നി,  ഐ .ബി. മൃണാളിനി, രജനി ചന്ദ്രൻ, പി ആർ മണി, സണ്ണി തോമസ്, കെ.എൽ. ജോണി,എം ടി കരുണാകരൻ, കെ.ജി.ബാബു, വിൻസൻ ചേരവേലിൽ,സി.കെ ജോർജ്സ,ജീവൻ കൊല്ലപ്പള്ളി, കെ.വി.ക്ലീറ്റസ്, പി . കെ രാജൻ,മാത്യു ഉണ്ണിപ്പള്ളി, ജോസ് കണ്ടംതുരുത്തി, അതുൽ തോമസ്, പി.എൻ ശിവൻ,ശിവരാമൻ പാറക്കുഴി,കെ.പി.മാര,സി.എം.ഇബ്രാഹിം,ബേബി സുകുമാരൻ, സിജു പൗലോസ്, കെ.എം ജോഷി, മാസ്റ്റർ.സജി പെരുമ്പിൽ,ആൻറണി ചോലിക്കര,ഷിനോജ് കളപ്പുര, വിജയൻതോ പ്രക്കുടി, ഷാൻ്റി ചേനപ്പാടി, അഭിലാഷ് ജോർജ്,സോജിഷ്  സോമൻ,കെ. ഡി. ചന്ദ്രൻ,കെ.എം എൽദോസ്, ടി .പി.ശശിധരൻ മാസ്റ്റർ,ഷിനോയി,രാജു ചേകാടി,മനോജ് വീരാടി എന്നിവർ  പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *