April 26, 2024

കാട്ടിക്കുളത്ത് കാട്ടാന വാഴ കൃഷി നശിപ്പിച്ചു

0
Img 20211118 165437.jpg
  തിരുനെല്ലി – കാട്ടാന വാഴ കൃഷി നശിപ്പിച്ചു.തിരുനെല്ലി പഞ്ചായത്തിലെ ചേലൂർ രണ്ടാം ഗേയ്റ്റിലെ പി കെ.പുരുഷോത്തമൻ്റ വാഴത്തോട്ടമാണ് ഇന്ന് രാവിലെ എട്ട് മണിയോടെ കാട്ടാന നശിപ്പിച്ചത്. ജനവാസ കേന്ദ്രത്തിലെത്തിയ ആന ഒരു മണിക്കൂറോളം തോട്ടത്തിൽ നിലയുറപ്പിച്ചത് ജനങ്ങളെ ഭീതിയി ലാഴ്ത്തി. കാട്ടിക്കുളം രണ്ടാം ഗേയ്റ്റിന് മുമ്പിൽ തന്നെയാണ് കാട്ടാന ഇറങ്ങിയത് ഈ സമയം കാവൽമാടത്തിൽ കാവൽക്കാരില്ലാത്തതാണ് ആന കൃഷിയിടത്തിലിറങ്ങാൻ കാരണമെന്ന് പ്രദേശവാസികൾ പറഞ്ഞു. കാവൽ നിൽക്കുന്നതിൽ വീഴ്ച വരുത്തിയ ജീവനക്കാർ ക്കെതിരെ നടപടി എടുക്കണമെന്നും ജനവാസ കേന്ദ്രത്തിൽ സ്ഥിരം ശല്യക്കാരനായ ചേലൂർ കോമ്പനെ പിടിച്ച് മാറ്റണമെന്നും ആവശ്യപ്പെട്ട് ശക്തമായ സമരത്തിന് ഒരുങ്ങുകയാണ് പ്രദേശവാസികൾ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *