June 4, 2026

ജില്ലയില്‍ 289 പേര്‍ക്ക് കൂടി കോവിഡ്:ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് – 13.62

0
IMG_20211118_170556.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ – വയനാട് ജില്ലയില്‍ ഇന്ന്  289 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 315 പേര്‍ രോഗമുക്തി നേടി. 4 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 288 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 13.62 ആണ്.
ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 130154 ആയി. 126918 പേര്‍ രോഗമുക്തരായി. നിലവില്‍ 2347 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2201 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. പുതുതായി നിരീക്ഷണത്തിലായ 1200 പേര്‍ ഉള്‍പ്പെടെ ആകെ 13772 പേരാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിന്ന് 1544 സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 
*രോഗം സ്ഥിരീകരിച്ചവര്‍*
ബത്തേരി 51 , പുല്‍പ്പള്ളി 38 , നെന്മേനി 30 , തവിഞ്ഞാല്‍ 20 , മേപ്പാടി 17, കോട്ടത്തറ 14, മീനങ്ങാടി 13, മുള്ളന്‍കൊല്ലി , പൂതാടി 11 വീതം , നൂല്‍പ്പുഴ 10, വൈത്തിരി 9 , അമ്പലവയല്‍ , മുട്ടില്‍ 8 വീതം , മാനന്തവാടി, മൂപ്പൈനാട് 7 വീതം, കണിയാമ്പറ്റ 6 , കല്‍പ്പറ്റ , പനമരം , തരിയോട് 5 വീതം, പൊഴുതന , വെള്ളമുണ്ട 4 വീതം , തിരുനെല്ലി 3 , തൊണ്ടര്‍നാട്, വെങ്ങപ്പള്ളി ഒരോരുത്തര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിനുപുറമെ കര്‍ണാടകയില്‍ നിന്നും വന്ന മീനങ്ങാടി സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *