March 29, 2024

വായുമലിനീകരണം വാര്‍ത്തയാകുന്നില്ല: ആനന്ദ് പ്രധാന്‍

0
Img 20211118 182541.jpg
പുല്‍പ്പള്ളി : വായു മലിനീകരണവും അനുബന്ധ പാരിസ്ഥിതിക പ്രശ്‌നങ്ങളും വാര്‍ത്തയാകുന്നതിനു പകരം സിനിമ, ക്രിക്കറ്റ്, കുറ്റകൃത്യങ്ങള്‍ എന്നിവയിലാണ് മുഖ്യധാരാ മാധ്യമങ്ങള്‍ ശ്രദ്ധ ചെലുത്തുന്നതെന്ന്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍ പ്രഫസര്‍ ആനന്ദ് പ്രധാന്‍ അഭിപ്രായപ്പെട്ടു. പുല്‍പ്പള്ളി പഴശിരാജാ കോളേജിലെ മാസ് കമ്മ്യൂണിക്കേഷന്‍ വിഭാഗം സംഘടിപ്പിച്ച അന്തര്‍ദേശീയ വെബിനാറില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങള്‍ക്കിടയില്‍ ആരോഗ്യപരമായ മത്സരമല്ല നടക്കുന്നത്, പകരം മറ്റു മാധ്യമങ്ങളുടെ ശൈലിയുടെ അനുകരണമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബാംഗളൂര്‍ സെന്റ് പോള്‍സ് കോളേജിലെ മാധ്യമവിഭാഗം മേധാവി ഡോ. ജെനിന്‍ രാജ് വെബിനാറില്‍ മോഡറേറ്ററായിരുന്നു. രാജ്യത്തിനകത്തും പുറത്തുനിന്നുമായി നൂറ്റമ്പതോളം പേര്‍ വെബിനാറില്‍ സംബന്ധിച്ചു. മാസ്‌ കമ്മ്യൂണിക്കേഷന്‍ അധ്യാകരായ ഡോ. ജോബിന്‍ ജോയ്, ജിബിന്‍ വര്‍ഗീസ്, ഷോബിന്‍ മാത്യു, ലിതിന്‍ മാത്യു, ക്രിസ്റ്റിന ജോസഫ് എന്നിവരാണ് വെബിനാറിനു നേതൃത്വം നല്കുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ബ്രിട്ടണിലെ ലാന്‍കാസ്റ്റര്‍ സര്‍വകലാശാല, അജ്മാന്‍ സിറ്റി യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളില്‍ നിന്നുള്ള അധ്യാപകര്‍ വെബിനാറില്‍ ക്ലാസുകള്‍ നയിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *