March 29, 2024

മാനന്തവാടി ക്യാമ്പസിൽ മെൻസ് ഹോസ്റ്റലും അക്കാദമിക് ബ്ലോക്കും പ്രവർത്തന സജ്ജമാക്കാത്തതിൽ പ്രതിഷേധം ;ക്ലാസുകൾ ബഹിഷ്ക്കരിച്ച് വിദ്യാർത്ഥികൾ

0
Img 20211118 183659.jpg
മാനന്തവാടി: കണ്ണൂർ യൂണിവേഴ്സിറ്റി മാനന്തവാടി ക്യാമ്പസിൽ വിദ്യാർത്ഥികൾ പുതിയ മെൻസ് ഹോസ്റ്റലും അക്കാദമിക് ബ്ലോക്കും പ്രവർത്തന സജ്ജമാക്കാത്തതിൽ പ്രതിഷേധിച്ച് ക്ലാസുകൾ ബഹിഷ്ക്കരിച്ച് വിദ്യാർത്ഥി സംഗമവും പ്രതിഷേധ യോഗവും നടത്തി. ക്യാമ്പസിലെ കുടിവെള്ളപ്രശ്നം, പ്ലാന്റ് സയൻസ് വിദ്യാർഥികൾക്ക് അടിസ്ഥാന സൗകര്യം ഒരുക്കുക , ക്യാമ്പസിലേക്ക് വാഹനസൗകര്യം എർപ്പെടുത്തുക എന്നീ കാര്യങ്ങൾ വിദ്യാർത്ഥികൾ യോഗത്തിൽ ഉന്നയിച്ചു. മിഥുൻലാൽ എം ആർ, ജിഷ്ണു,അമൽ,സുനില, സാദിഖ്,ഹരികൃഷ്ണൻ, അശ്വിനി എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *