June 4, 2026

സഹകരണ വാരാഘോഷം, സെമിനാർ സംഘടിപ്പിച്ചു

0
IMG_20211119_201449.jpg
By ന്യൂസ് വയനാട് ബ്യൂറോ
കാവുംമന്ദം: അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി തരിയോട് സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് സെമിനാർ സംഘടിപ്പിച്ചു. പടിഞ്ഞാറത്തറ സർവ്വീസ് സഹകരണബേങ്ക് പ്രിസിഡണ്ട്കെ.ടി കുഞ്ഞബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. പാക്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി മംഗലശ്ശേരി മാധവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ക്ഷീരവകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ഉഷാദേവി സഹകരണ സന്ദേശം നൽകി. യുവാക്കൾക്കും സ്ത്രീകൾക്കും ദുർബല വിഭാങ്ങൾക്കും ഉള്ള സഹകരണ പ്രസ്ഥാനങ്ങൾ എന്ന വിഷയത്തിൽ കെ.ശശീന്ദ്രൻ നായർ വിഷയാവതരണം നടത്തി. കെ.എൻ. ഗോപിനാഥൻ, പി.കെ അബ്ദുറഹ്മാൻ , പി.എൻ പ്രേമൻ , എം.ടി ജോണി, വർഗ്ഗീസ് പി.കെ, ജോളി സെബാസ്റ്റ്യൻ, കെ.പി ചന്ദ്രൻ , പി.വി.തോമസ്, കെ മൊയ്തു ജോജിൻ.ടി. ജോയി, പ്രസംഗിച്ചു. 
ചാണ്ടി തലച്ചിറ, വിജയൻ തോട്ടുങ്കൽ, മേരി ജോസ് പാറയിൽ, ഷൈനി കൂവക്കൽ, സിബി എഡ്വേർഡ് , പി.കെ.ബാബുരാജ്, കെ. ജയദേവൻ, ശ്രീജേഷ് ടി.കെ, കെ.ടി ജോസഫ് നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *