September 19, 2026

കർഷകരുടെ മുന്നിൽ ഗത്യന്തരമില്ലാതെ മുട്ടുമടക്കി കേന്ദ്രം; കർഷക സമര വിജയത്തിന് മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വിജയാഹ്ലാദ പ്രകടനം നടത്തി

0
IMG_20211120_080845.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ജനകീയ കർഷക പ്രതിരോധത്തിനും, കോൺഗ്രസ് പ്രക്ഷോഭത്തിനും മുമ്പിൽ കേന്ദ്രസർക്കാരിന്റെ കരിനിയമങ്ങൾ പിൻവലിച്ചതിൽ സമരം ചെയ്യ്ത കർഷകരെ അഭിനന്ദിച്ചു കൊണ്ട് മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ ആഹ്ലാദ പ്രകടനവും, യോഗവും നടത്തി. ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. യോഗം പി.വി. ജോർജ്ജ് ഉദ്ഘാടനം ചെയ്യ്തു. പി.എം.ബെന്നി, സണ്ണി ചാലിൽ, പി.ഷംസുദ്ദീൻ, എം.പി.ശശികുമാർ, വി.യു.ജോയി, ലേഖാ രാജീവൻ, സി.കെ.രത്നവല്ലി, സ്മിത ടീച്ചർ, ഗിരിഷ് കുമാർ എം.കെ, തോമസ് കൂട്ടുങ്കൽ, ഗിരിജാ മോഹൻദാസ്, ബാബു ഒണ്ടയങ്ങാടി തുടങ്ങിയവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *