December 10, 2023

കാലം തെറ്റിയ മഴക്കെടുതി; കർഷകർക്ക് ധനസഹായമനുവദിക്കണം-കർഷക മോർച്ച

0
Img 20211120 095916.jpg
കൽപ്പറ്റ: നൂനമർദ്ദവും, ശക്തമായകാറ്റും ശമനമില്ലാതെ പെയ്യുന്ന മഴയിൽ വയനാട്ടിലെ കൊയ്തെതെടുക്കാറായ നെൽകൃഷി നാശത്തിലെത്തി നില്ക്കുന്നു. കാപ്പി മൂത്ത് പഴുത്ത് വിളവെടുപ്പിന് തയ്യാറാവുന്ന സാഹചര്യത്തിൽ ഇടതടവില്ലാതെ പെയ്യുന്ന മഴ മൂലം ചീഞ്ഞും കൊഴിഞ്ഞും നാശമാവുന്നു. കുരുമുളകും തിരിയടർന്ന് താഴെ വീഴുന്നു. നാമമാത്രമായി ശേഷിക്കുന്ന അടക്ക വിളവെടുക്കാൻ കഴിയുന്നില്ല മഴക്കെടുതിയിൽ നശിക്കുന്ന തീറ്റപുല്ലിന്റെ അപര്യാപ്തയും കാലിതീറ്റയുടെ ക്രമാതീതമായ വിലവർദ്ധനയും ക്ഷീരകനെയും ബാധിക്കുന്നു.ഇങ്ങനെ വയനാടിന്റെ കാർഷിക മേഖല തകർച്ചയിലേക്ക് കൂപ്പുകുത്തുമ്പോൾ കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടാതെ കർഷകന് ജീവനോപാധി ക്കുള്ള അടിയന്തിരസാമ്പത്തിക സഹായം അനുവദിക്കാൻ സർക്കാർ തയ്യാറാവണമെന്ന് കർഷക മോർച്ച വയനാട് ജില്ല കമ്മറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡണ്ട് , ആരോട രാമചന്ദ്രൻ അദ്ധ്യക്ഷതവഹിച്ചു. കെ.ശ്രീനിവാസൻ , ജി.കെ.മാധവൻ, ഇ.ജി. വേണു ., എം.ബി നന്ദനൻ , കെ.എം. ഹരീന്ദ്രൻ , സി.ആർ ഷാജി, എം.ജയചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *