അതി ദാരിദ്ര്യ നിർണയ പരിശീലനം; പങ്കാളിത്തം കൊണ്ട് ശ്രദ്ധേ

വെള്ളമുണ്ടഃകേരള സർക്കാരിന്റെ ബൃഹത്പദ്ധതിയായ അതി ദാരിദ്ര്യ നിർണയ പ്രക്രിയയുടെ ഭാഗമായി നടക്കുന്ന വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ
വാർഡ് തല ജനകീയ സമിതികൾക്കുള്ള പരിശീലന പരിപാടി പ്രതിനിധികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. രണ്ടാം ദിവസ പരിശീലനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് ചെയർമാൻ സി.എം.അനിൽകുമാർ അധ്യക്ഷത വഹിച്ചു.
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇ.കെ.സൽമത്ത്,മെമ്പർ കെ.കെ.സി.മൈമൂന,എം.ആർ.പ്രഭാകരൻ,സി.ചിത്തിര,സെക്രട്ടറി ബീന വർഗീസ് എന്നിവർ സംസാരിച്ചു.



Leave a Reply