ജില്ലയില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച വാര്‍ഡുകള്‍

കൽപ്പറ്റ – ജില്ലയില്‍ പ്രതിവാര ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ 10 ല്‍ കൂടുതലുള്ള രണ്ട് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ തിങ്കളാഴ്ച്ച (നവംബര്‍ 22) മുതല്‍ ഒരാഴ്ച്ചത്തേക്ക് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവായി. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഗ്രാമപഞ്ചായത്ത്, വാര്‍ഡ് നമ്പര്‍, വാര്‍ഡിന്റെ പേര്, ഡബ്ല്യൂ.ഐ.പി.ആര്‍ എന്ന ക്രമത്തില്‍:
. കോട്ടത്തറ ഗ്രാമപഞ്ചായത്ത് : വാര്‍ഡ് 13 – മെച്ചന – 10.51
. തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് : വാര്‍ഡ് 4 – വരയാൽ – 13.18
വൈത്തിരി ഗ്രാമപഞ്ചായത്തിലെ വാർഡ് 8 ലക്കിടിയിലുള്ള എം.ആർ.എസ് പൂക്കോട്, തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ വാർഡ് ഒന്ന് തിരുനെല്ലിയിലെ ആശ്രമം എം.ആർ.എസ് എന്നീ സ്ഥാപനങ്ങളും, ഈ സ്ഥാപനങ്ങളുടെ 100 മീറ്റർ ചുറ്റളവിലുള്ള പ്രദേശവും മൈക്രോ കണ്ടൈൻമെൻ്റ് സോണായും പ്രഖ്യാപിച്ചു.



Leave a Reply