April 27, 2024

ചലച്ചിത്ര ഗാന റിലീസിംഗിന് ഹൈക്കോടതി ജഡ്ജിയെത്തുന്നു: ചരിത്ര വഴിയിൽ രാജ്യത്തെ ആദ്യത്തെ സിനിമയായി ഇഞ്ച

0
Img 20211120 162505.jpg
കൽപ്പറ്റ: പോക്സോ നിയമം നിലവിൽ വന്ന ശേഷം ഇരകളും പ്രതികളുമായ ഗോത്ര ജനതയുടെ ജീവിതം പ്രമേയമാക്കി രാജ്യത്ത് ആദ്യമായി സർക്കാർ സംവിധാനങ്ങളുടെ കൂട്ടായ്മയിൽ സിനിമ ഒരുങ്ങുന്നു. ഇഞ്ച എന്ന് പേരിട്ട സിനിമയുടെ ആദ്യ ഗാന റിലീസിംഗ് നടത്തുന്നതാകട്ടെ ഹൈക്കോടതി ജഡ്ജിയും. 
വയനാട് ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി പട്ടികവർഗ്ഗ വികസന വകുപ്പിൻ്റെ സാമ്പത്തിക സഹായത്തോടെയാണ് ഇഞ്ച എന്ന സിനിമ നിർമ്മിക്കുന്നതെന്ന് ജില്ലാ ആൻറ് സെഷൻസ് ജഡ്ജി എ .ഹാരിസ് കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 
പോക്സോ നിയമം നിലവിൽ വന്ന ശേഷം വയനാട് ജില്ല ഉൾപ്പടെ ഗോത്ര ജനത കൂടുതലായി അധിവസിക്കുന്ന പ്രദേശങ്ങളിൽ നിന്ന് ധാരാളം ആദിവാസി യുവാക്കൾ ജയിലിലാക്കപ്പെട്ടിട്ടിട്ടുണ്ട്. ഗോത്ര ആചാര പ്രകാരം വിവാഹം കഴിച്ച് 18 വയസ്സിന് മുമ്പ് യുവതി പ്രസവിക്കുന്ന സംഭവങ്ങളിൽ ഡോക്ടർ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഭർത്താവ് പോലീസ് കസ്റ്റഡിയിലാവുകയും പിന്നീട് ജയിലിലാക്കപ്പെടുകയുമാണ് പതിവ്. ഈ കുടുംബം മാനുഷിക പരിഗണന അർഹിക്കുന്നുണ്ടങ്കിലും പലപ്പോഴും നിയമം അനുസരിച്ച് ജയിലിലടക്കാതെ മാർഗ്ഗമില്ല. ഇത്തരം കേസുകൾ വർദ്ധിച്ച് വരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് വയനാട് ലീഗൽ സർവ്വീസസ് അതോറിറ്റി സമുദായാചാരപ്രകാരമുള്ള ശൈശവ വിവാഹത്തിനെതിരെ ബോധവൽക്കരണ പരിപാടികൾ ആരംഭിച്ചത്. ഇതിൻ്റെ ഭാഗമായാണ് 16 ലക്ഷം രൂപ ചിലവിൽ 46 മിനിട്ട് ദൈർഘ്യമുള്ള സിനിമ നിർമ്മിക്കുന്നത്‌ .ജില്ലാ കലക്ടർ എ ഗീത, ജില്ലാ ആൻ്റ് സെഷൻസ് ജഡ്ജി എന്നിവർ ഉൾപ്പടെ പലരും സിനിമയിൽ അഭിനയിച്ചിട്ടുണ്ട് .ആധുനിക റെഡ് ക്യാമറകൾ ഉപയോഗിച്ച് 14 ദിവസം കൊണ്ടാണ് സിനിമ ചിത്രീകരിച്ചത് . ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ കെ.രാജേഷിൻ്റെതാണ് കഥ. എഴുത്ത് കാരൻ ഭാസ്കരൻ ബത്തേരിയാണ് തിരക്കഥയും സംവിധാനവും നിർവ്വഹിച്ചത്. സിനിമയുടെ ആദ്യ ഗാനമാണ് ഞായറാഴ്ച നടക്കുന്ന ചടങ്ങിൽ റിലീസ് ചെയ്യുന്നത്. രാവിലെ 10 .30-ന് കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റി എക്സിക്യൂട്ടീവ് ചെയർമാനും ഹൈക്കോടതി ജഡ്ജിയുമായ ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ ഉദ്ഘാടനം നിർവ്വഹിക്കും. ജില്ലാ കലക്ടർ എ ഗീത മുഖ്യാതിഥിയായിരിക്കും. കെൽസ മെമ്പർ സെക്രട്ടറി ജില്ലാ ജഡ്ജി കെ.ടി. നിസാർ അഹമ്മദ് മുഖ്യ പ്രഭാഷണവും ജില്ലാ പോലീസ് മേധാവി ഡോ. അരവിന്ദ് കുമാർ പ്രത്യേക പ്രഭാഷണവും നടത്തും.  
പത്രസമ്മേളനത്തിൽ ലീഗൽ സർവീസസ് അതോറിറ്റി ഭാരവാഹികൾക്കൊപ്പം ഐ .ടി . ഡി.പി.ഓഫീസർ കെ.സി. ചെറിയാനും സംവിധായകൻ ഭാസ്കരൻ ബത്തേരിയും പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *